കണ്‍വെട്ടം |
Sep 10, 2008 |
കണ്‍വെട്ടത്തു കാണാം കാത്തിരിക്കുന്നൊരാളെ പോയ കാലങ്ങളില്‍ കളിത്തോഴനായൊരാളെ.
ചൈത്യമുഖം ചിരപുരാതന ഗന്ധം മഴയാര്‍ക്കും സ്വരം ചേതസ്പര്‍ശം.
കീലിത മോഹങ്ങളില്‍ ചില്ലാട്ടമാടുന്നുവോ ; ചേതപാതത്തിരയില്‍ കലിമലം ചുമുക്കുന്നുവോ ?
ചിതക്കേടിന്‍ ചുമലില്‍ പരസ്പരം കൈയിട്ടു പരപദം തിരഞ്ഞും ചികഞ്ഞുമെങ്ങോ മാഞ്ഞവര്‍...
കണ്‍വെട്ടത്തിപ്പൊഴും കാത്തിരിക്കുന്നു നീ ; കണ്‍വെട്ടമണയുവോളം കാത്തിരിക്കുമോ നീ ? |
|
|
|
എന്റെ കണ്വെട്ടമേ...