ആനക്കോട്ട
Sep 10, 2008
ആനക്കോട്ടയില്‍
എത്ര ആനയാണെന്നോ...
ആണാനയും
പെണ്ണാനയും;
കുട്ടികളും
പേരക്കുട്ടികളും!

കൊടുംകാടിറങ്ങി
പുന്നത്തൂര്‍ കോട്ടയിലേക്ക്‌
ആന നടന്ന വഴിയിലൂടെയാവുമോ
നമ്മളും കോട്ടയിലേക്കു പോയത്‌ ,

ആന മറന്നു വെച്ച
കാടിന്‌റെ ഓര്‍മ്മകളിലൂടെയാവുമോ
നമ്മളും വീട്ടിലേക്ക്‌
തിരിച്ചു വന്നത്‌ ?


 

 
6വായന:
 • Blogger നസീര്‍ കടിക്കാട്‌

  ഗുരുവായൂരില്‍,
  പുന്നത്തൂര്‍ കോട്ടയില്‍

   
 • Blogger Mahi

  ആന മറന്നു വെച്ച
  കാടിന്‌റെ ഓര്‍മ്മകളിലൂടെയാവുമോ
  നമ്മളും വീട്ടിലേക്ക്‌
  തിരിച്ചു വന്നത്‌ ?
  ആവാം നസീറെ അബോധത്തിന്റെ മണ്ണടരുകളില്‍ നിന്ന്‌ കാടിന്റെ വിളികള്‍ എനിക്കു കേള്‍ക്കാനുണ്ട്‌

   
 • Blogger കുഴൂര്‍ വില്‍‌സണ്‍

  പോയി വരുമ്പോള്‍ നിറയെ കവിത കൊണ്ടുവരാം എന്ന് പറഞ്ഞിരുന്നില്ല എങ്കിലും കൊണ്ടുവന്നല്ലോ ?

   
 • Blogger നസീര്‍ കടിക്കാട്‌

  മഹീ,നിന്റെ തൊട്ടുള്ള നില്പിനും
  തോണ്ടിനും
  തോളത്തെ കൈക്കും
  ഒരുപാടിഷ്ടം.

  വിത്സാ,കവിത മാത്രമല്ല.
  കത്തുന്ന കണ്ണുണ്ട്‌
  പുകയടഞ്ഞ മൂക്കുണ്ട്‌
  കുത്തിയൊലിക്കുന്ന ചെവിയുണ്ട്‌
  മിണ്ടാട്ടം മുട്ടിയ നാവുണ്ട്‌
  എന്താണെന്നു വെച്ചാല്‍ എടുത്തോണ്ടു പോ...

   
 • Blogger നിരക്ഷരന്‍

  ആന മറന്നു വെച്ച
  കാടിന്‌റെ ഓര്‍മ്മകളിലൂടെയാവുമോ
  നമ്മളും വീട്ടിലേക്ക്‌
  തിരിച്ചു വന്നത്‌ ?

  ആ ചിന്ത നന്നായിട്ടുണ്ട്.
  ഓണാശംസകള്‍.........

   
 • Blogger Thiramozhi

  തിരിച്ചുപോയതറിഞ്ഞില്ല. കവിതയിലൂടെ വീണ്ടും തിരിച്ചുവന്നല്ലോ! നന്നായി.
  പി പി രാമചന്ദ്രന്‍

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007