ഒരാള്‍ പൊക്കത്തില്‍
Sep 14, 2008
ഒരാള്‍ പൊക്കത്തിലാണ്‌
മരം
മതില്‍

ഒരാള്‍ പൊക്കത്തിലാണ്‌
മല
മഞ്ഞുകട്ട

ഒരാള്‍ പൊക്കത്തിലെങ്കില്‍
എന്‌റെ പൊക്കത്തിലാവുമോ
ഉയരക്കുറവുള്ള
ഭാര്യയുടെ പൊക്കത്തിലാവുമോ

ചത്തുപോയ അയല്‍ക്കാരന്‍
അടിമയുടെ പൊക്കത്തിലാവുമോ
ഓടിപ്പോയ അടിമയുടെ മകള്‍
അമ്മിണിയുടെ പൊക്കത്തിലാവുമോ?

തൊട്ടടുത്ത ഫ്ളാറ്റിലെ സുഡാനി
അബ്ദുല്‍ ഖാദിറിന്റെ
ഈജിപ്തുകാരനായ
കാവല്‍ക്കാരന്‍ മൂര്‍ജാന്റെ

വീട്‌ വൃത്തിയാക്കാനെത്തുന്ന
തമിഴന്‍ റസൂല്‍ഖാന്റെ
ഷോപ്പിംഗ്‌മോളില്‍ ജോക്കറായാടുന്ന
ബാംഗ്ളൂര്‍കാരന്‍ സാദത്തിന്റെ

നൃത്തശാലയില്‍ ഒളികണ്ണെറിയുന്ന
ഫിലിപ്പൈന്‍കാരി എലീസയുടെ
ടാക്സിയില്‍ വാതോരാതെ കയര്‍ക്കുന്ന
പത്താണ്‍ അംജത്‌ അലിയുടെ

ഗാന്ധിയുടെ
കാള്‍ മര്‍ക്സിന്‌റെ
ഈദി അമീന്‌റെ
ജോര്‍ജ്ജ്‌ ബുഷിന്‌റെ

ഇ.എം. എസിന്‌റെ
കെ. കരുണാകരന്‌റെ
പി. യുടെ
കുഞ്ഞുണ്ണി മാഷുടെ...

ആരുടെ പൊക്കമാണ്‌
ഒരാള്‍ പൊക്കത്തില്‍
മരത്തിലും മതിലിലും
മലയിലും മഞ്ഞിലും


 

 
7വായന:
 • Blogger നസീര്‍ കടിക്കാട്‌

  പൊക്കമേതുമില്ലാതെ

   
 • Blogger നജൂസ്‌

  പൊക്കമില്ലാതെ
  എത്ര പൊക്കത്തിൽ..

   
 • Blogger smitha adharsh

  അപ്പൊ,പൊക്കം വേണ്ടേ?
  അതോ..പൊക്കം മാത്രം മതിയോ?

   
 • Blogger വികടശിരോമണി

  എന്തായാലും അധികം പൊങ്ങണ്ടിഷ്ടാ...എയ്തിക്കൂട്ടിയതിലാരുടേങ്കിലും പൊക്കമൊക്കെ മതി.ഒരൊന്നൊന്നരാളുടെ പൊക്കമായാ മനുഷ്യനാവില്ല.ലെയ്റ്റ് ഹൌസേ ആവൂ...

   
 • Blogger അനൂപ് തിരുവല്ല

  :)

   
 • Blogger Mahi

  പൊക്കങ്ങള്‍ ഒരോര്‍ത്തര്‍ക്കും ഓരോ പോലെ എന്റേതല്ല നസീറിന്റേത്.....നസീറിന്റേതല്ല എന്റെ..........

   
 • Blogger നിരക്ഷരന്‍

  ഒന്നൊന്നര ചിന്ത തന്നെ. കൊള്ളാം നന്നായി :)

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007