ഒന്ന് മാറി നിൽക്കാമോ,പ്ലീസ്‌
Sep 23, 2008
ഒരു കൂട്ടം ഉറുമ്പുകൾ കൂടി
ഒരു വറ്റ്‌ ചുമന്ന് പോകുമ്പോൾ
പല്ലിയോടും പഴുതാരയോടും
വിളിച്ചു പറഞ്ഞു

ഓഫീസിലേക്കിറങ്ങുമ്പോൾ
ഭാര്യ ഭർത്താവിനോടും
ഭർത്താവ് ഭാര്യയോടും
മുഖം നോക്കാതെ പറഞ്ഞു

അവരോട് കുട്ടികളും
അതു തന്നെ പറഞ്ഞു

ബസ്സിൽ തൂങ്ങി നിന്നവൻ
വെപ്രാളപ്പെട്ടും,
ആശുപത്രിയിൽ വയറുവേദനക്കാരൻ
ദീനമായും പറഞ്ഞു

എനിക്ക് നിങ്ങളോടും
അത് മാത്രമേ പറയാനുള്ളൂ


 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007