മടക്കത്തപാൽ
Sep 26, 2008
എത്ര സ്വകാര്യമായാണെന്നോ
നിന്നോട്‌ പറഞ്ഞത്‌
ഓർക്കാനാവുന്നുണ്ട്‌.

ഭാര്യ അടുക്കളയിൽ
ഓടിപ്പിടഞ്ഞ്‌
ഉച്ചക്കുള്ളത്‌
വേവിച്ചെടുക്കുകയായിരുന്നു.

വെന്തു വരുന്നത്‌
മണം കൊണ്ടറിഞ്ഞ്‌
ഉപ്പും മുളകും
ഏറിയെന്നോ കുറഞ്ഞെന്നോ
പറയാൻ
മൂക്കും കൂർപ്പിച്ചിരിക്കുകയായിരുന്നു
ഞാൻ.

തിന്നു മടുക്കുമ്പോൾ
വലിച്ചെറിയുന്നതിന്
കാത്തിരിക്കുകയായിരുന്നു
കാക്കയും പൂച്ചയും.

അപ്പോഴാണ്
തപാൽക്കാരൻ
ആ സ്വകാര്യം
മടക്കിത്തന്നത്‌

പൊട്ടിച്ച്‌ നോക്കും മുമ്പ്‌
അടുക്കളയിൽ ഭാര്യയുണ്ടോ
പാത്തും പതുങ്ങിയും
കാക്കയും പൂച്ചയുമുണ്ടോ
കുറ്റവും കുറവും മണക്കാൻ
ഞാനുണ്ടോ
എന്നൊരു നോട്ടം
പഴയൊരക്ഷരം പോലെ.


 

 
1വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007