വഴിപോക്കർ |
Sep 29, 2008 |
അയാൾക്ക് അങ്ങോട്ടുള്ള വഴിയറിയില്ലായിരുന്നു അയാൾ പിന്നാലെ കൂടി.
വഴിക്ക് , നാലാംക്ലാസ്സ് വരെ പഠിച്ച സ്കൂൾ മേനോന്മാരുടെ പറമ്പിലെ ഞൊട്ടിക്കുടിയൻ മാവ് ധന്യയുടെ വീട് പോസ്റ്റ്മാൻ ചാടിചത്ത പൊട്ടക്കിണർ.
ജൂപ്പിറ്റർ ടാക്കീസിൽ നിന്ന് ചിറ്റ്ചോറിലെ യേശുദാസിന്റെ പാട്ട്
പ്രതിഭ ട്യൂട്ടോറിയലിൽ ജയദ്രഥന്റെ ഇംഗ്ലീഷ് ക്ലാസ്സ്
വൈദ്യരുടെ കടയിലെ മദനകാമേശ്വരി ലേഹ്യം
പൂഴിക്കളയിലെ പീടികമുറിയിൽ പാർട്ടിക്ലാസ്സ്
പോളിന്റെ പുസ്തകശാലയിൽ നിന്ന് ഹാഫ് എ കൊറോണ പുകച്ച് കോട്ടയം പുഷ്പനാഥിന്റെ നായകൻ
പഞ്ചായത്താപ്പീസിലേക്ക് തിരിയുമ്പോൾ ആമിയുടെ ലോഹ്യം പറച്ചിൽ.
പാവം വഴിയറിയാതെ അയാൾ എവിടെയെത്തും?
അയാൾക്ക് അങ്ങോട്ടുള്ള വഴിയറിയില്ലായിരുന്നു...
എന്നിട്ടും ഏതൊക്കെയോ വഴിക്ക് അയാളും എനിക്കൊപ്പം എത്തി അവിടെ തന്നെ! |
|
|
|
|
|
ഞാൻ എന്റെ വഴിക്ക്