പകൽ
Oct 5, 2008
സൂര്യൻ
ഇടക്കിടെ
വെള്ളം കുടിക്കാൻ പോയി.*

തോട് വറ്റി
കുളവും കിണറും വറ്റി
പുഴ മാഞ്ഞു
ഉറവ പൊള്ളി

അങ്ങിനെ
കടലും.

ഉറക്കത്തിനിടയിലാണ്
കടൽ
ഒലിച്ചു വന്നത്‌.

ഏതൊക്കെയോ
കിടപ്പാടങ്ങൾക്കിടയിലൂടെ
ആരെയൊക്കെയോ നനച്ച്
കണ്ണിൽ വന്ന്‌
ഉണർത്തുകയായിരുന്നു
നേർത്തൊരു കണ്ണീര്.

കടൽ ഇത്ര മെലിഞ്ഞോ
ഉപ്പ്‌ ഇത്ര കയ്ചോ?

പുലർന്നപ്പോൾ
ഒരു തുള്ളിയില്ല വെള്ളം
കടലില്ലാതെ
എവിടെ മുങ്ങും?

സൂര്യൻ ആകാശത്തു തന്നെ,
അസ്തമനം
കാണാൻ പോയവർ
കാത്ത് കാത്ത് മടങ്ങി.

ഭൂമിയിൽ
പകലുറക്കം മാത്രമായി.


*ഇടക്കിടെ വെയിൽ മങ്ങുമ്പോൾ മുത്തശ്ശി പറയും,
സൂര്യൻ വെള്ളം കുടിക്കാൻ പോയിരിക്കയാണെന്ന്‌...


 

 
4വായന:
  • Blogger നസീര്‍ കടിക്കാട്‌

    രാത്രിയാവുന്നേയില്ല

     
  • Blogger വരവൂരാൻ

    ഇടക്കിടെ വെയിൽ മങ്ങുമ്പോൾ മുത്തശ്ശി പറയും,
    സൂര്യൻ വെള്ളം കുടിക്കാൻ പോയിരിക്കയാണെന്ന്‌...
    നന്നായിട്ടുണ്ട്‌

     
  • Blogger Mahi

    ഏതൊക്കെയോ
    കിടപ്പാടങ്ങൾക്കിടയിലൂടെ
    ആരെയൊക്കെയോ നനച്ച്
    കണ്ണിൽ വന്ന്‌
    ഉണർത്തുകയായിരുന്നു
    നേർത്തൊരു കണ്ണീര്.
    നസീര്‍ജി ഈ വരി മതി ഒരുപാടു നാളത്തേക്ക്‌.ആ പറയാന്‍ മറന്നു ഹരിതകത്തിലെ കവിത വായിച്ചിരുന്നു ഇപ്പൊക്കെ പെടുന്നനെയാണല്ലെ !എവിടുന്നാണ്‌ കിട്ടിയത്‌ ഈ ഒടുങ്ങാത്ത ആവനാഴി

     
  • Blogger മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ

    നന്നായിരിക്കുന്നു!

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007