ചൂണ്ടുവിരൽ
Oct 12, 2008

ചൂണ്ടുവിരലാണ്
കാണാതെ പോയത്‌
ഭൂമിയിൽ എവിടെയൊ.

വിരൽ കൂട്ടി എണ്ണുമ്പോൾ
നാലിലെത്തി,
അഞ്ച്‌ കാണുന്നില്ല.
ചൂണ്ടുവിരലാണെങ്കിലും!

വിരൽചൂണ്ടിയ നേരത്ത്‌
കേട്ടുനിന്നവരാരോ
നിർത്തെടാ എന്ന്
പറിച്ചു കൊണ്ടുപോയോ

എണ്ണികൂട്ടുന്നതിനിടെ
കൂട്ടം തെറ്റി
മറ്റാരുടെയോ കൈയിൽ
കയറിക്കൂടിയോ

അതോ
ചൊറിഞ്ഞിരുന്നപ്പോൾ
ചൊറിഞ്ഞ് മാന്തിയ കുഴിയിൽ
മുങ്ങി മാഞ്ഞോ

കൈയില്ലാത്ത ഭിക്ഷക്കാരൻ
വിരൽ ചൂണ്ടി
കല്പിക്കുവാൻ
കട്ടെടുത്തിരിക്കുമോ ?

ഭൂമിയിൽ എവിടെയൊ,
തിരഞ്ഞ് കണ്ടെത്തിയാലും
എവിടെയാണെന്ന്‌
വിരൽ ചൂണ്ടി പറയാനാവില്ല.


 

 
1വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007