കാണാപാഠം
Oct 13, 2008


കാണാതെ പഠിച്ചതാണ്
ഭൂമിയുടെ തൊട്ടടുത്ത് സൂര്യനെന്ന്‌.

സൂര്യൻ മലയാളത്തിലാണ്

വെയിലേ നീ പൊന്നുരുക്കിയതും
ചൂടേ നീ ചുട്ടെടുത്തതും
കിഴക്കേ നീ പൊന്നണിഞ്ഞതും
ഉച്ചേ നീ ഉച്ചിയിൽ പണിഞ്ഞതും
പടിഞ്ഞാറേ നീ പട്ടട കൂട്ടിയതും
മലയാളത്തിലാണ്

നല്ലെണ്ണയിൽ ഉപ്പ്‌ കലർത്തി
വിയർപ്പ് വീതിച്ചതും
ഉഷ്ണത്തിനുഷ്ണം ശാന്തിയെന്ന്
നനച്ചിട്ടതും
കവുങ്ങിൻ പാള വീശിയതും
മലയാളത്തിലാണ്

കാറ്റ്‌ കലർത്തി സംഭാരം കുടിപ്പിച്ചതും
കിണറ്റുകരയിൽ കോരി കുളിപ്പിച്ചതും
രണ്ടാം മുണ്ട്‌ തോളത്തിട്ടു തന്നതും
മലയാളത്തിലാണ്

കാണാതെ പഠിച്ചതാണ്
ഭൂമിയുടെ തൊട്ടടുത്ത് സൂര്യനെന്ന്‌.


 

 
2വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007