നിറം
Oct 17, 2008
നീലയായിരുന്നു
ഭാഗ്യനിറം

കഴുകാനിട്ടപ്പോൾ
കുളം നീലിച്ച്
തോട് മുറിച്ച്
കടലിലേക്കൊരു
നീലത്തിര

ഭാഗ്യം പച്ചയായപ്പോൾ
കഴുകാനിട്ട നേരം
ഒലിച്ചിറങ്ങിയ പച്ച
ഇലകളിലേക്ക്
ഓടി കയറി

ചുവപ്പിൽ ഭാഗ്യമെത്തിയപ്പോൾ
പൈപ്പിൻ ചോട്ടിൽ
ചോർന്നു പോയ നിറം
രക്തസാക്ഷിയായ്
വിലാപ യാത്ര പുറപ്പെട്ടു

വെളുപ്പാണിപ്പോൾ
ഭാഗ്യനിറം
ആകാശത്തേക്ക്
ഒരു വെളുത്ത മേഘം
പറന്ന് പോകുന്നതും നോക്കി


 

 
6വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007