ഉപ്പ് സത്യാഗ്രഹം
Oct 25, 2008
ദണ്ഡി യാത്രക്ക് ശേഷം
കാലം കുറെ കഴിഞ്ഞിട്ടാണ്
സ്വാതന്ത്ര്യവും വിഭജനവും താണ്ടി
ആദ്യത്തെ കമ്മ്യൂണിസ്റ്റ് സഭയും
വിമോചന സമരവും കൊണ്ടാടി
പിന്നേയും കാലം കുറെ കഴിഞ്ഞ്
ഒരു കടൽ തീരത്ത്
അവർ കണ്ടുമുട്ടി
ആണും പെണ്ണും.
മണ്ണ് വാരി കളിച്ചും
തിര എണ്ണിയിരുന്നും മടുത്തപ്പോൾ
അവനവളോടും
അവളവനോടും പറഞ്ഞു
ക്വിറ്റ് ഇന്ത്യ!

വസ്ത്രങ്ങൾ ഉരിഞ്ഞ്
കടലിലേക്ക് എറിഞ്ഞു
ഒരു പൊതി കടല
മണലിൽ കിടന്ന് കൊറിച്ചു
ഉപ്പ് കയ്ചപ്പോൾ ഉമ്മ വെച്ചു
പല ദിവസങ്ങൾ കടന്നുപോയി.

ഒരു ദിവസം അവൾ പറഞ്ഞു
നമുക്ക് ഉപ്പ് കുറുക്കാം
അവർ അടുക്കളയലമാരയിലെ
ഉപ്പ് ഭരണി ഓർത്തു
അച്ഛനമ്മമാരെ ഓർത്തു
ആകാശം മുട്ടിയ തിര വന്ന്
ഇരുവരേയും നനച്ചു.

മണൽ കുഴച്ച് അടുപ്പ് കൂട്ടി
അവൾക്കപ്പോൾ
ചോറും കറിയും തിന്നണമെന്നും
അവന് ബീഫ് ഉലത്തിയത് വേണമെന്നും തോന്നി
തിളച്ച വെളിച്ചെണ്ണയിൽ
കടുക് പൊട്ടുന്നതിന്റെ ശബ്ദം
ഉള്ളി മൂക്കുന്ന മണം
മുളക് പൂക്കുന്ന എരിച്ചിൽ...
മണലടുപ്പിന് മുകളിൽ
കടലിനെ എടുത്ത് വെക്കുമ്പോൾ
തിര കൈകാലിട്ടടിച്ചു
കാണാത്ത ഭാവത്തിൽ അവർ

അവൻ വിറക് തേടിപോയി
അവൾ തീ തിരഞ്ഞ് പോയി
പിന്നേയും കാലം കുറെ കഴിഞ്ഞു
പോയന്റ് ബ്ലാക്ക് റേഞ്ചിൽ മൂന്ന് വെടി
നഗരതിരക്കിൽ അവളേയും
കാടിനുള്ളിൽ അവനേയും
തിരഞ്ഞ് പിടിച്ചിരിക്കണം.

കടൽ ഇപ്പോഴും അടുപ്പുകല്ലിന് മുകളിൽ
സത്യാഗ്രഹമിരിക്കുന്നു


 

 
2വായന:
  • Blogger മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ

    കവിത നന്നായിരിക്കുന്നു.

     
  • Blogger കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!

    ഞാനാകടലില്‍ കല്ലിട്ടും ഇരിക്കുന്നു.
    സഗീറതിന്‌ ആനിമേഷന്‍ കൊടുക്കുന്നൂ
    വല്ലവനും തെറിവിളിക്കുന്നൂ
    കൂടെ പിന്നേം തെറിവരുന്നു
    ചിലര്‍ തെറിവിളിച്ചവനെ തെറിവിളിക്കൂന്നൂ
    അവസാനം 'കുരു പൊട്ടീ! '

    സഗീറിനെക്കൊണ്ട് വല്ല്യ ഇടങ്ങേറാ... ആദ്യം കമ്മെന്റാംന്നുള്ള അഹങ്കാരത്തില്‍ കേറി കൊളുത്തീപ്പോ ദേ കെടക്കണ്‍ മുഹമ്മദ് സഗീര്‍ 'പണ്ടാറത്തില്‍' ;) ...
    ന്നാലും പറയാനുള്ളത് ഞാന്‍ പറയും...

    കവിത 'വീണ്ടും' നന്നായിരിക്കൂന്നൂ...
    സഗീറിന്റെ നടുക്കൊരു 'വീണ്ടും' !

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007