മാർക്കറ്റ്
Oct 26, 2008
അരിപീടികയോട് ചേർന്ന മുറിയിൽ
സോപ്പ് ചീർപ്പ് കണ്ണാടി.
അരിമണികൾ
കണ്ണാടി നോക്കാൻ പോകും
പൊട്ട് കുത്തി പൗഡറിട്ട്
ദൂരെയുള്ള പാടങ്ങളിലേക്ക്
നൃത്തം ചെയ്യാനിറങ്ങും.

പച്ചക്കറികൾക്കടുത്ത് ഇറച്ചിക്കട.
ആരും കാണാതെ
ആട്ടിൻ തലയും പോത്തിൻ തലയും
പച്ചക്കറി തിന്നാനെത്തും
ആട്ടിൻ കുട്ടികൾ
എല്ലാം തട്ടിമറിച്ച് ഓടിനടക്കും.

തുണികടക്ക് നേരെ മുമ്പിൽ
പെയിന്റ്‌ കട.
നിറങ്ങൾ റോഡ് മുറിച്ച് കടക്കും
മഞ്ഞസാരി പച്ചയാവും
വെള്ളമുണ്ട് കറുപ്പാവും
ചില നിറം അഴുക്ക് ചാലിലേക്കൊഴുകും.

പലതരം അക്വേറിയങ്ങൾക്കരികെ
മീൻ കച്ചവടത്തിന്റെ കൂക്ക്.
മീനുകൾ ആൾക്കൂട്ടത്തിലൂടെ
തുഴഞ്ഞ് പോകും
അക്വേറിയത്തിൽ കയറി
കടലിളക്കവും കപ്പലോട്ടവും കാണും.

സൈക്കിൾ ഷോപ്പിനടുത്ത ഷോപ്പിൽ
നിറയെ പാവകളാണ്.
ഇരുന്ന് മടുക്കുമ്പോൾ
ചില പാവകൾ
സൈക്കിളെടുത്ത് സവാരി പോകും
പഴയ കൂട്ടുകാരെ തേടിപിടിക്കും.

മാർക്കറ്റിനടുത്തെ ഫ്ലാറ്റിലെ
ബാൽക്കണിയിൽ നിന്നാൽ എല്ലാം കാണം.
അങ്ങിനെയാണ് ആളുകൾ
ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടാനും
മരിക്കാനും തുടങ്ങിയത്!


 

 
13വായന:
 • Blogger നസീര്‍ കടിക്കാട്‌

  തിരക്കേറുകയാണ്
  എല്ലാ മാർക്കറ്റിലും

   
 • Blogger വിഷ്ണു പ്രസാദ്

  മനോഹരം...

   
 • Blogger ചന്ദ്രകാന്തം

  കുറേ ശരികളെ സാക്ഷ്യപ്പെടുത്തുന്ന വരികൾ.

   
 • Blogger സനാതനന്‍|sanathanan

  This comment has been removed by the author.

   
 • Blogger സനാതനന്‍|sanathanan

  വൈരുദ്ധ്യങ്ങളെ മനസ് കടയുന്ന രീതിയിൽ ചേർത്തൊട്ടിച്ചിരിക്കുന്നു....ഒട്ടിപ്പിന്റെ വിടവിൽ ഒരു ചോരനൂൽ കണാം.

  അവസാനത്തെ വരിയുണ്ടാക്കുന്നത് ഇക്കാലത്തെ കവിതയുടെ ഒരു പൊതുരീതിയാണോ ഇത് എന്ന് ഒരു ചെടിപ്പ് ആണെങ്കിലും കവിത ഊർജ്ജസ്വലമാണ്.
  അഭിനന്ദനങ്ങൾ

  പറഞ്ഞ് വന്നത്

  "അങ്ങിനെയാണ് ആളുകൾ
  ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടാനും
  മരിക്കാനും തുടങ്ങിയത്!“

  ഈ തരത്തിൽ ഞാനുൾപ്പെടെയുള്ളവർ തുടരെ എഴുതുന്നതെന്ത്?സൌകര്യമോ? ശീലമോ?

   
 • Blogger Sureshkumar Punjhayil

  Best Wishes...!!!

   
 • Blogger വാവ

  കെട്ട ജീവിതത്തിന്
  നിറം കൊടുക്കാന്‍ ഇത്രയും മതി

   
 • Blogger sv

  കലക്കി മാഷെ.....

  നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

   
 • Blogger Mahi

  വളരെ നല്ല കവിത നസീര്‍ജീ

   
 • Blogger MyDreams

  നല്ല ഒഴുക്കുണ്ട് .
  ചന്ദ്രകാന്തം പറഞ്ഞതു പോലെ "കുറേ ശരികളെ സാക്ഷ്യപ്പെടുത്തുന്ന വരികൾ."
  pls remove the word verification

   
 • Blogger നൊമാദ് | A N E E S H

  എപ്പോഴത്തേയും പോലെയല്ല ഇപ്പോള്‍. കവിതയുടെ ഒഴുക്കും , തീവ്രതയും ഗംഭീരം !

   
 • Blogger One Swallow

  തെളിഞ്ഞു.

   
 • Blogger മുസാഫിര്‍

  ആകെ ഭ്രമാത്മകമായ അന്തരീക്ഷം ആളുകള്‍ ചാടി മരിച്ചാലും അത്ഭുതപ്പെടാനില്ല.

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007