പൂച്ച
Oct 28, 2008
മണത്ത് നോക്കി നടക്കും പൂച്ച

എലിയെ മാത്രമല്ല
മീൻ മുള്ള്
ബീഡിക്കുറ്റി
തുപ്പൽ…

മുളപൊട്ടിയ കായ് മണക്കും
ഇലയും പൂവും മണക്കും
മരവും മഴയും മണക്കും
നുഴയും വെയിൽ മണക്കും

കാ‍റും ബസ്സും വിമാനവും
മണക്കും

ഫ്രഞ്ചുകാരനേയും
ഈജിപ്തുകാരനേയും
റോമാക്കാരിയേയും
അഫ്ഘാനിക്കുട്ടിയേയും
മണക്കും

ശല്യമാണീ പൂച്ച
ശവവും മണത്ത് നടക്കും


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007