ഒരു മരം കടപുഴകുമ്പോൾ
Oct 18, 2008


ഒരു മരം
ആകാശം മാഞ്ഞ നേരം
കടയോടെ
ഒറ്റ വീഴ്ച.

ആളുകളേറെക്കൂടി
കൂട്ടം കൂടി മരത്തിന് ചുറ്റും.

ഭൂമി കുലുക്കമാവാം
വേരിൽ പിണഞ്ഞൊരു
പിണക്കമാവാം

കാറ്റ് തലകീഴായതാവാം
മഴ ആഴം നോക്കിയതാവാം

മരം
വേരോടെ നിലം പൊത്തി.

ഇല പൈക്കൾക്ക്
ചില്ല അടുപ്പിലേക്ക്
തടി വീടുപണിയിലേക്ക്

വേരുകൾ പെറുക്കികൂട്ടാൻ
ഇതുവരെ
ആരും വന്നില്ല


 

 
4വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007