ഒന്നും മനസ്സിലാവുന്നില്ലല്ലൊ
Nov 1, 2008
ബസ്സിലാണ്
വന്നിറങ്ങിയത്

ഇടം വലം നോക്കി
ചായക്കടയിലേക്ക്
ഊക്കിലൊരു ചായ

തെക്കോട്ടാണിറങ്ങിയത്
ആഴ്ന്ന നടപ്പ്
പാലം കയറിയിറങ്ങി
പൊന്തമറവിൽ
മൂത്രത്തിനിരുന്നു

നടപ്പ് കിഴക്കോട്ടായി
കനപ്പിച്ച പോക്ക്
കല്ല് വഴി
ഉടച്ചു തല്ലി

അമ്പലവളവ്
കടന്നു
പിന്നെ കണ്ടില്ല

കുറെ നാളേക്ക്
ഉറക്കം പോയി


 

 
6വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007