ചെരുപ്പ്കുത്തി
Nov 3, 2008

ഏത് നേരവും യാത്രയിലാണ്
ചെരുപ്പ്കുത്തി

ഒരു ജോഡി ചെരുപ്പോ
ബൂട്ട്‌സോ
കൈയിലെടുക്കുമ്പോൾ
ധൃതിയിൽ യാത്ര പറഞ്ഞിറങ്ങും
കാലുകൾ

പൊട്ടിയ വാറ്
തുന്നിചേർക്കുമ്പോഴാവും
നഗരത്തിൽ
മ്യൂസിയം കാണാൻ പോകുന്നത്

അടിത്തോലൊട്ടിച്ച്
ഉണങ്ങാൻ വെച്ച ഒഴിവിൽ
ബന്ധുവീട്ടിൽ
കല്യാണം കൂടാനിറങ്ങും

തേഞ്ഞൊടിഞ്ഞ മുറിവിൽ
തുന്നൽ ചേരാതെ കയർത്ത്
ചെന്നു കയറും
കൃഷിയിടത്തിലും
ഫാക്ടറിയിലും

കുഞ്ഞു ബൂട്ട്‌സിൽ
ലേസ് കൊരുത്ത്
ലോറിക്കടിയിലേക്ക്
പാഞ്ഞ് പോകും

പതിനെട്ട് തികഞ്ഞില്ലെങ്കിലും
അളവൊപ്പിക്കുമ്പോൾ
ഒച്ച കൂട്ടാതെ
ഭർ തൃവീട്ടിലേക്ക്
പതുക്കെ പടി കയറും

യാത്ര നിർത്തുമ്പോൾ
പറയണേ

പഴകിയ ചെരുപ്പുണ്ട്
എന്റെയീ കാലിലും
തെന്നി വീണും
വഴി തെറ്റിയും…

നീ തന്നെ പോകണം
പോകാനുള്ളിടത്തൊക്കെ 

 
1വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007