ഉറുമ്പ് പാറ്റ എലി തുടങ്ങിയ ലേബലിൽ ഒരു പൂർണ്ണകായ കവിത
Nov 10, 2008
അറയെന്ന് കേട്ടാൽ
കണ്ണൂർ കോട്ടയുടെ മതിൽകെട്ടിൽ
അലതല്ലും കടലാവും
നാണത്തിൽ നനഞ്ഞ ഓർമ്മകൾ
വിരുന്നുസൽക്കാരങ്ങൾ
വിളമ്പി തീരില്ല
പുതിയാപ്ലയായിട്ടെന്നും.

തെക്കോട്ട് പോയാൽ
അറയിൽ
പുതുമണം കാത്തിരിക്കില്ല
അലിയിളക്കും കടലിൽ
പഴകിയ ആകാശക്കച്ചകൾ

നെല്ല് മണക്കും
വാഴക്കുലയും
മാമ്പഴവും
ചക്കയും മണക്കും
മുത്തശ്ശിക്കാറ്റ് മറഞ്ഞിരിക്കും
അറവാതിൽ കരയും

മുത്തശ്ശി മുറുക്കി ചുവപ്പിക്കും,
അറയിലിരുട്ടിൽ
വയലുകൾ ഉറങ്ങാനെത്തുന്നതാണ്
തൊടിയും മരങ്ങളും
സ്വപ്നം കാണാനെത്തുന്നതാണ്

അറയെപ്പോഴും
മണം കൊണ്ട് മാടിവിളിക്കും
അമ്മമടിയിൽ
ചാഞ്ഞുകിടന്ന തലയുടെ
ചേറും ചൂരും
ഒളിച്ചുകളിയുടെ
ഏകാഗ്രമായ വിയർപ്പ്
അച്ഛന്റെയൊച്ചയിൽ
ഇരുട്ട് പിളരുന്ന നോട്ടം
അമ്മുവേടത്തിയുടെ
ചൂടാറാത്ത അടിവയറിളക്കം
മയ്യഴിയുടെ തീരത്ത് നിന്നെത്തിയ
കുതിരവണ്ടി കുലുക്കം…

അറ പൊളിക്കാൻ നേരം
പൊതിഞ്ഞെടുക്കാം
പല നിറത്തിൽ
അനക്കമുള്ള ഇരുട്ട്

അറയെന്ന് കേൾക്കുമ്പോൾ
മതിൽക്കെട്ടിൽ
അലതല്ലും
നാണം മറന്നൊരു…


 

 
2വായന:
  • Blogger Mahi

    അറ പൊളിക്കാൻ നേരം പൊതിഞ്ഞെടുക്കാം പല നിറത്തിൽ അനക്കമുള്ള ഇരുട്ട്.ങ്ങ്ളെന്നെ നിലത്തു നിര്‍ത്തൂല്യാലെ! ബല്ലാത്ത പഹയനന്നെ

     
  • Blogger Ranjith chemmad / ചെമ്മാടൻ

    ശരിക്കും ഒരറയില്‍ പെട്ടപോലെ മാഷേ....
    ഇഷ്ടായീ...

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007