കുളി
Nov 12, 2008
കുളിക്കുമ്പോൾ
കൂടെ കുളിക്കാനെത്തും ചിലർ.

നടന്നുവന്ന വഴി
മുണ്ടുരിഞ്ഞ് ഒറ്റചാട്ടം

തെറ്റിക്കയറിയ വീട്
മൂക്ക് പൊത്തി മുങ്ങും

കാത്ത് നിന്ന ബസ് സ്റ്റോപ്പ്
എണ്ണയിട്ട്,കാലും നനച്ചിരിക്കും

തർക്കിച്ചു പിരിഞ്ഞ ഓട്ടോ
സോപ്പിട്ട് പതപ്പിച്ച് പഞ്ഞിക്കെട്ടാവും

മടി പിടിച്ചിരുന്ന ബഞ്ച്
തണുത്ത് കോച്ചി അരക്കൊപ്പം വെള്ളത്തിൽ

പുളിച്ചുതികട്ടും തീൻ മേശ
അക്കരെയിക്കരെ നീന്തി മദിക്കും

നിറം പോയ കുപ്പായം
മുങ്ങാം കുഴിയിട്ട് എണ്ണാൻ പറയും

കുളിച്ചു കയറുമ്പോൾ
കുളം
ഒരു കടലാവും


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007