കണ്ണാടിയിൽ കണ്ടുവോ എന്നെ
Nov 19, 2008

.
.
.
.
.
.
.
അടുത്ത ജന്മത്തിൽ
എനിക്കു നിന്റെ ഇരട്ടയാവണം
ഇന്നേ മരിക്കണം

മുമ്പോ പിമ്പോ അല്ല
നിനക്കൊപ്പം പിറക്കണം
ഒരേ ജലാശയം
തുഴഞ്ഞെത്തും ജീവിതമാവണം

നമ്മൾ കരയുമ്പോൾ
ഒറ്റമാറ്‌ ചുരത്തണം
ചിരിക്കുമ്പോൾ
ഒറ്റമരം പൂക്കണം

ഒരുടുപ്പിൽ
അണിഞ്ഞൊരുങ്ങണം
ഒന്നിച്ച് നോക്കുമ്പൊഴും
കണ്ണാടിയിൽ
ഒരുമുഖം മാത്രം കാണണം

പുസ്തകം തുറന്നു നീ
വായിക്കുമ്പോൾ
പുസ്തകമടച്ച്
ഞാനത് വായിക്കും

മൂടിപുതച്ച്
നീയുറങ്ങുമ്പോൾ
ഞാനും
പുതപ്പിനുള്ളിലാകും

നിഴലുനോക്കി
നീ നടക്കുമ്പോൾ
അതേ നിഴലിൽ
ഞാനും നടക്കും

നിനക്ക് മുമ്പോ
പിമ്പോ അല്ല
നിനക്കൊപ്പം…

നീ മരിക്കുമ്പോൾ മാത്രം
ഒന്നും അറിയുന്നുണ്ടാവില്ല
ഞാൻ


 

 
4വായന:
  • Blogger നസീര്‍ കടിക്കാട്‌

    നീ മരിക്കുമ്പോൾ മാത്രം
    ഒന്നും അറിയുന്നുണ്ടാവില്ല
    ഞാൻ

     
  • Blogger Rejeesh Sanathanan

    കവിതയെ കുറിച്ചും അതിന്‍റെ ആസ്വാദനത്തെ കുറിച്ചും ഒരു ബോധവുമില്ല.അതിനാല്‍ ഒന്നും പറയാതെ പോകുന്നു. സ്നേഹപൂര്‍വ്വം

     
  • Blogger Mahi

    അടുത്ത ജന്മത്തിൽ
    എനിക്കു നിന്റെ ഇരട്ടയാവണം
    ഇന്നേ മരിക്കണം

    മുമ്പോ പിമ്പോ അല്ല
    നിനക്കൊപ്പം പിറക്കണം
    ഒരേ ജലാശയം
    തുഴഞ്ഞെത്തും ജീവിതമാവണം
    ഉറപ്പായും നസീര്‍ക്കാ.
    നീ മരിക്കുമ്പോൾ മാത്രം
    ഒന്നും അറിയുന്നുണ്ടാവില്ല
    ഞാന്‍
    കൊഴപ്പില്ല്യാ

     
  • Blogger Jayasree Lakshmy Kumar

    കണ്ടു

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007