ചില വരാന്തയിൽ
Nov 20, 2008

.
.
.
.
.
.
.
ഓർത്തിരിക്കുന്നത്
നിന്നെക്കുറിച്ചാണെന്നറിഞ്ഞിട്ടല്ല
നിന്റെ കണ്ണുകൾ ഇടയ്ക്കിടെ
എന്നോടൊപ്പം
ഇരിക്കാനെത്തുന്നത്

ഞാനല്ല
മറ്റാരാണെങ്കിലും
നിന്റെ കണ്ണുകൾക്ക്
ഇതേ ചെയ്യാനാവൂ
എതിർദിശയിലേക്ക്
തെറിച്ച് വീണുകൊണ്ടിരിക്കുക

എത്ര നേരമായ്
ഈ കാത്തിരിപ്പ്….

അടുത്ത വിളി
എന്റെ പേരാവരുതേ…
ഓർത്തെടുക്കാനുണ്ടിനിയും
നിന്റെ കണ്ണുകളിൽ നിന്ന്

ഇപ്പോൾ
നിന്റെ വീട് കാണാം
ജലത്താൽ ചുറ്റപ്പെട്ട വീട്
ചോർന്നുനനഞ്ഞ മുറികൾ
തെന്നിവീഴുന്ന കാലൊച്ചകൾ

കരയുകയാണോ നീ
അമർത്തിപ്പിടിക്കുകയാണോ നീ
നമുക്കൊന്ന് നടക്കാൻ പോകാം
കാറ്റും വെളിച്ചവും കൊള്ളാം

നിനക്കറിയില്ലെ
അവിടെ
ആ വരാന്തയിൽ
എത്രനേരം നാം
മുഖാമുഖം കാത്തിരുന്നതാണ്…

അടുത്തപേര്
അവളുടേതായിരുന്നു

കണ്ണുകൾ
യാത്രപോലും പറയാതെ
അകത്തേക്ക് കയറിപോയി


 

 
3വായന:
 • Blogger നസീര്‍ കടിക്കാട്‌

  അവിടെ
  ആ വരാന്തയിൽ
  എത്രനേരം നാം
  മുഖാമുഖം കാത്തിരുന്നതാണ്…

   
 • Blogger Mahi

  നനായിട്ടുണ്ട്‌.ബ്.മുരളിയുടെ ഒരു കഥ വായിച്ചത്‌ ഓര്‍മവരുന്നു.ഒരു ട്രെയിന്‍ യാത്രക്കിടെ.കണ്ണുകളിലൂടെ അവളിലേക്ക്‌ നടന്ന്‌………ഞാനും നോക്കിയിരുന്നിട്ടുണ്ട്‌ മുഖാമുഖം ഇങ്ങനെ ഒരു മെഡിക്കല്‍ കോളേജില്‍ പണ്ടൊരിക്കല്‍ എഴുതാന്‍ ശ്രമിച്ചതാണ്‌.വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌.അതുപോലെ ബംഗാളി എഴുത്തുകാരന്‍ സുനില്‍ ഗംഗോപാദ്ധ്യായയാണെന്നു തോന്നുന്നു. ബസ്സില്‍ കണ്ട രണ്ടു കണ്ണുകള്‍ക്കു വേണ്ടി വലിയൊരു കവിതതന്നെയെഴുതിയത്‌.നിരഞ്ജന എന്നൊ മറ്റൊ ആണ്‌ പേര്‌ (ഓര്‍മ കൃത്യമല്ല).തുടരൂ.........കാത്തിരിക്കുന്നു

   
 • Blogger lakshmy

  നന്നായിരിക്കുന്നു

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007