വിവർത്തനം
Nov 21, 2008


.

.

.

.

.

.

അരികിലുണ്ടാവും നീ
ഒരു വിവർത്തനം
പൂച്ചയായ ഇരിപ്പോടെ

നീട്ടിയ കരച്ചിൽ
പൂച്ചക്കണ്ണ് ഭൂമി വളയും
വാലിൽ ലെഫ്റ്റ് റൈറ്റ്

ഉന്നം ഉറപ്പിച്ച്
ഏത് നേരത്തും ചാടി വീഴാം
നാലുകാലിൽ

ആദ്യം പിടി മുറുകുന്നത്
കഴുത്തിലാവും.തീർച്ച
എലികൾ പിടഞ്ഞുതുടങ്ങുന്നത്
ശ്വാസത്തിന് വേണ്ടിതന്നെയാണ്

പൂച്ച വിവർത്തനം ചെയ്തു തുടങ്ങും
ജീവിതം.

പൂച്ചകൾ
അന്ധരായിരുന്നെങ്കിൽ…

മണം പിടിക്കും
കാച്ചെണ്ണ മണക്കുന്ന തലയിൽ
അദൃശ്യനായ് വന്നുവീഴും
നാലുകാലിൽ

തലച്ചോറ്
മാന്തി തുരന്നെടുക്കും
എലികൾ
ദീർഘനിശ്വാസം കൊള്ളുന്നത്
ഓർമ്മകൾ കൊണ്ടുതന്നെയാണ്

പൂച്ച വിവർത്തനം ചെയ്യും
ഓർമ്മകളും സ്വപ്നങ്ങളും.

പൂച്ചകൾ
മൂക്കില്ലാത്തവരായിരുന്നെങ്കിൽ…

കാതോർത്തിരിക്കും
കാല്പെരുമാറ്റത്തിലേക്ക്
ഓടിയെത്തും
മരം കയറും
നാലുകാലിൽ

ഞരമ്പ്
കടിച്ചു പൊട്ടിക്കും
എലികൾ ചത്തുകിടക്കുന്നത്
ചോരയിൽ തന്നെയാണ്

പൂച്ച വിവർത്തനം ചെയ്യും
ചോരയും ശരീരവും.

സ്വയം വിവർത്തനം ചെയ്യുമ്പോളാകട്ടെ
രണ്ടുകാലിൽ കണ്ടുമുട്ടും നാം
കൈ പിടിച്ച് കുലുക്കും

പ്രാർത്ഥിക്കും
കുടുംബം പോറ്റും
കമ്മ്യൂണിസ്റ്റാകും
കവിതയെഴുതും 

 
1വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007