നെഞ്ചിടിപ്പ്
Nov 21, 2008

.
.
.
.
.
.
പ്രണയത്തിന്
ഹൃദയത്തിന്റെ അടയാളം
അമ്പെയ്തത്
ഏതു വേട്ടക്കാരൻ?

ഇത്രയേറെ അറകളുണ്ടോ,
ഒളിച്ച് വെക്കാൻ
ഇത്രയേറെ രഹസ്യങ്ങൾ

രക്തം ഇരച്ച് വരും
ജനൽക്കമ്പിയിൽ
വഴിവക്കിൽ
നഗരമറവിൽ

രക്തം ഒഴുകിനീളും
കൈവെള്ളയിൽ
കൺപോളയിൽ
കാൽതരിപ്പിൽ

ജാഗ്രതയോടെ മിടിക്കും
ഉറങ്ങുകയാണോ
സ്വപ്നം കാണുകയാണോ
എന്നൊക്കെ…

നിനച്ചിരിക്കാതെയാവും
നീലധമനിയിൽ
നിലച്ചുപോകുന്നത്
ഹൃദയത്തിൽ
സ്തംഭിച്ച് നിൽക്കുന്നത്


 

 
1വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007