ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ…
Nov 23, 2008

.
.
.
.
.
.
സാമ്പത്തികമാന്ദ്യം ഭീകരവാദം ഒബാമ
എന്നിങ്ങനെ സംസാരിക്കുന്നതിനിടയിലാണ്
ഒട്ടകം പ്രത്യക്ഷപ്പെട്ടത്
എന്നെക്കുറിച്ച് പറയൂ
തലക്കുമുകളിൽ ഒട്ടകം ചെവികൂർപ്പിച്ചു

മരുഭൂമിയിൽ മാത്രമല്ല
പാടത്തും പറമ്പിലും തോടിലും പുഴയിലും
കടലോരത്തും കാറ്റാടിമരങ്ങൾക്കിടയിലും
തേക്കടിയിലെ കാട്ടിലും
ഒട്ടകം വളരുമെന്നും ജീവിക്കുമെന്നും
വാദപ്രതിവാദങ്ങളുണ്ടായി

തൊഴുത്തിൽ ഒട്ടകം പെറ്റ് കിടക്കുന്നതും
ഒട്ടകക്കിടാങ്ങളുമായ്
മക്കൾ ഓടിക്കളിക്കുന്നതും ഓർത്തപ്പോൾ
ഹബീബി ഹബീബീയെന്ന്
അറേബ്യൻതാളം ചെണ്ടയിൽ ചേക്കേറി
രാജസ്ഥാൻതലപ്പാവും തൊങ്ങലും ചാർത്തി
ഒട്ടകപ്പുറത്തൊരു വരൻ വധൂഗൃഹത്തിലെത്തി

കൊയ്ത്തുകഴിഞ്ഞ പാടത്ത്
ഒട്ടകക്കൂട്ടം ഇളവെയിലേറ്റു
തോട്ടിലിറങ്ങി വെള്ളം കുടിച്ചു
ഓണത്തിന് മാവേലിയെ എഴുന്നള്ളിക്കാനും
മന്ത്രിയെ മാലയിട്ടാനയിക്കാനും
ഒട്ടകങ്ങൾ നിരന്നു

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ
ചെറുചിരിയോടെ
ഒട്ടകം മരുഭൂമിയിലേക്ക് മടങ്ങി.

മാന്ദ്യത്തിനിത് പരിഹാരമാവുമെന്നും
ഭീകരവാദത്തിന് മറുപടിയാവുമെന്നും
ഒബാമയെപ്പോലെ മാറ്റത്തിനാണെന്നും
വാദം നീണ്ടുപോയി…

ഉറങ്ങാൻകിടക്കുമ്പോൾ
മരുഭൂമിയിൽനിന്ന് ഒട്ടകക്കരച്ചിൽ

എടാ വിജയാ
എന്താടാ ദാസാ
അവറ്റകളുടെ കരച്ചിൽ കേൾക്കാൻതന്നെ എന്തു സുഖം
ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നതു പോലെ
ഈ ബുദ്ധി നമുക്കെന്താ നേരത്തേ തോന്നാതിരുന്നത്
ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ…
നല്ലൊരു വീട് കെട്ടണം
കാറ് വാങ്ങണം
ഫ്രിഡ്ജ്
എസി….
നമുക്കങ്ങ് സുഖിക്കണം

ഈശ്വരാ രക്ഷിക്കണേ


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007