ഫ്യൂഷൻ
Nov 25, 2008


.

.

.

.

.

ദോശ തിന്നാനിറങ്ങിയതാണ്

സാമ്പാർ നനഞ്ഞ് സാദാദോശ
ഗർഭം ചുമന്ന് മസാല ദോശ
കണ്ണ് നനച്ച് ഉള്ളി ദോശ
തൊലി മിനുക്കി തക്കാളി ദോശ…

വാ തുറന്നതും
ദോശക്കുള്ളിലൊരു
കോഴി കൂവി
മ്യാവൂ മ്യാവൂ…
കോഴിയോ
പൂച്ചയോ?

പൂച്ചക്ക് മണികെട്ടി
വിളമ്പുകാരൻ
നായ്കൂട്ടിൽ പെറ്റതാണെന്ന്

നായ്കൂട്ടിൽ
പുലിക്കുട്ടി കണ്ണുരുട്ടി
തൊട്ടപ്പോൾ
മുയൽകുഞ്ഞ്
പഞ്ഞിക്കെട്ട്

ചെവിയിൽ തൂക്കിയുയർത്തി
പാഞ്ഞ് പോയി
ചിന്നം വിളിച്ച്
കാട്ടിലേക്കൊരാന

കാട്ടിൽ
ഇലയും കായും
ചേമ്പും ചേനയും
മാങ്ങയും മുരിങ്ങയും
ഇളവനും മത്തനും…

ചേമ്പ് കടിച്ചപ്പോൾ
പാമ്പിനെ കിട്ടി
എട്ടടി മൂർഖൻ

മുരിങ്ങത്തോരനിൽ
ഓടിക്കിതച്ചൊരു
പുള്ളിമാൻ

മത്തക്കറിയിൽ മദിച്ച്
മഴ നനഞ്ഞൊരു
കാട്ടുപോത്ത്…

തിന്നിറങ്ങുമ്പോൾ
പൂമ്പാറ്റ
ഏമ്പക്കം വിട്ടു!



 

 
3വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007