തോണിക്കാരൻ
Nov 16, 2008
ഒരിടത്തും സംഭവിക്കാത്തത്
സംഭവിക്കാൻ കാത്തിരിക്കുന്ന
ധൈര്യശാലികളുണ്ട്

എല്ലായിടത്തും സംഭവിച്ചതിന്
നോമ്പു നോറ്റ്
പ്രാർത്ഥിച്ചിരിക്കുന്നവരും

ഇവർക്കിടയിലൂടെ
ഒന്നും സംഭവിക്കാത്ത മട്ടിൽ
ചിലർ

കൂലംകുത്തിയൊഴുകുമ്പോഴും
വറ്റിവരളുമ്പോഴും
പുഴ മുറിച്ചു പോകുന്ന
തോണിക്കാരനെ പോലെ


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007