വര്‍ഷം
Dec 7, 2008

മിന്നലൊളിയില്‍ കത്തി
വെന്തൊരോര്‍മ്മയായിട്ടില്ല

ഇടിമുഴക്കത്തില്‍ പൊട്ടിച്ചിതറി
തലതെറിച്ചിട്ടില്ല

കാറ്റിലുലഞ്ഞ്
കടപുഴകി വീണിട്ടില്ല

കാര്‍മേഘം
പൊതിഞ്ഞെടുത്തോടിയിട്ടില്ല

മഴയിലൊഴുകിയൊഴുകി
പുഴയായിട്ടില്ല

കാണുന്നില്ല
മുറ്റം ചിക്കിപ്പെറുക്കിയ കാലടികള്‍ 

 
2വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007