ഇതില്‍ കൂടുതലായി എനിക്കൊന്നും പറയാനില്ല
Dec 22, 2008
എനിക്കതു വേണ്ട,
വലതുകൈയിലെ
രണ്ടാമത്തെ വിരല്‍.

അവളുടെ ചുണ്ടുകള്‍ ചൂണ്ടി
താമരമൊട്ടെന്ന്‌ മുങ്ങിത്തൊട്ടത്‌

അവളുടെ കണ്ണുകള്‍ ചൂണ്ടി
ഒളിത്താവളമെന്നൊളിച്ചത്‌

അവളുടെ മൂക്കിന്‍തുമ്പില്‍ ചൂണ്ടി
ഉയരമെന്നുയരത്തില്‍ കയറിയത്‌

അവളുടെ ഉദരത്തില്‍ ചൂണ്ടി
കിടപ്പാടമെന്നുറങ്ങിയുണര്‍ന്നത്‌

ഇനി
എനിക്കതു വേണ്ട

നിങ്ങള്‍ക്കത്‌ 
സ്മാരകമാക്കാം

താഴെ,
വലതുകൈയിലെ
രണ്ടാമത്തെ വിരല്‍ കൊണ്ട്‌
താജ്‌മഹല്‍ എന്നു തന്നെ
എഴുതിവെക്കാം

എന്തെന്നാല്‍
അവള്‍ തന്നെ പറഞ്ഞു
എനിക്കു നേരെ വിരല്‍ ചൂണ്ടരുതെന്ന്‌


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007