നിശ്ശബ്ദതയുടെ അടിവര
Dec 28, 2008
വാക്കിനെ 
വാക്ക്‌ കൊണ്ട്‌ 
വായിക്കാനാവില്ല

അങ്ങിനെ കഴിഞ്ഞിരുന്നുവെങ്കില്‍
എനിക്ക്‌ നിന്നോട്‌
ഇത്രയധികം
സംസാരിക്കേണ്ടി വരില്ല.

ചുറ്റും ഇത്രയധികം നദികളും
മലകളും
മരങ്ങളും
കാണില്ല

പലതരം പ്രാണികളും
പക്ഷികളും
മൃഗങ്ങളും
മനുഷ്യരും
ഉണ്ടാവില്ല

ഭൂമി 
ഗോളാകൃതിയിലാവില്ല

അമ്പിളിമാമനില്‍
മുയല്‍ ചെവിയിളക്കില്ല

നക്ഷത്രത്തില്‍
പരേതര്‍ കണ്ണ്‌ മിഴിക്കില്ല

ഞാന്‍ നിന്നേയും
നീ എന്നേയും
തിരിച്ചറിയുക പോലുമില്ല

നമുക്കതറിയാം
അതുകൊണ്ട്‌ മാത്രമല്ലെ
ചിലനേരങ്ങളില്‍
നമ്മളിങ്ങനെ
നിശ്ശബ്ദരാകുന്നത്‌... 

 
6വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007