എല്ലാം കഴിഞ്ഞപ്പോള്‍
Dec 29, 2008
ഞാനത്‌ കണ്ടു,
മാറി മാറി
മണ്ണ്‌ വാരിയിട്ടില്ലെ നിങ്ങള്‍

ഇനിയീ മുഖത്തേക്ക്‌ നോക്കരുതെന്നെന്റെ
കണ്ണിലേക്ക്‌
മിണ്ടിപ്പോകരുതെതെന്നീ
ചുണ്ടിലേക്ക്‌

മണത്തറിയരുതൊന്നും
കേട്ടുനില്‍ക്കരുത്‌ ആരുടെയൊച്ചയും
മണ്ണിട്ടു പൊത്തി
മൂക്കും ചെവിയും

തൊടരുതാരെയും
അമര്‍ത്തിപ്പിടിക്കരുത്‌
ഒരടി പോലും നടക്കരുത്‌
ഓടി ഒന്നാമനാകരുത്‌...

കൂട്ടമായ്‌ ചുറ്റും നിങ്ങള്‍
മണ്ണിട്ട്‌ മൂടി
മണ്ണിനോടെന്തോ 
ഒളിച്ച്‌ പ്രാര്‍ത്ഥിച്ചു

എല്ലാം കഴിഞ്ഞെന്ന്‌
തിരിച്ചുള്ള നടപ്പില്‍
ഞാനുമുണ്ടല്ലൊ കൂടെത്തന്നെ

എല്ലാ മുഖത്തും നോക്കി
മിണ്ടിയും പറഞ്ഞും ചിരിച്ചും
തൊട്ടും തോളത്ത്‌ കൈയിട്ടും
ഇടയ്ക്ക്‌
നിങ്ങളെ പറ്റിച്ചോടിയും...
കണ്ടില്ല നിങ്ങളെന്നെ

തിരക്കിലെന്തോ ഓര്‍ത്തും
സങ്കടപ്പെട്ടും
കരഞ്ഞും...

മണ്ണിട്ട്‌ മൂടിയതാരാണ്‌
നിങ്ങളെ?

ഉള്ളിലൊരു ചിരിപൊട്ടി 

 
4വായന:
 • Blogger Mahi

  നന്നായിട്ടുണ്ട്‌

   
 • Blogger Kumar Neelakantan ©

  ഉള്ളില്‍ പൊട്ടിയത് ചിരിയോ അതോ ചിതയോ?

   
 • Blogger പാറുക്കുട്ടി

  മണ്ണിട്ട്‌ മൂടിയതാരാണ്‌
  നിങ്ങളെ?

   
 • Blogger ...പകല്‍കിനാവന്‍...daYdreamEr...

  എല്ലാം കഴിഞ്ഞു ഞൊടിയിടയില്‍ ...
  ഇനി കണ്നുനീരോരല്പം ഒഴുക്കാം...
  ഒരിത്തിരി ചോറ് കാക്കക്ക് കൊടുത്തീടാം...
  എല്ലാം എന്‍ കണ്മുന്നിലൂടെ
  ഒരിറ്റു നേരത്തേക്കെങ്കിലും...
  കൊടുക്കാം ഒരു പടം നാളത്തെ
  വര്‍ത്തമാന പത്രത്തില്‍ ..
  ദുഖിതയായ...!
  ഇനിയിതടുത്ത വര്‍ഷം ഇതേ ദിവസം ...
  വീണ്ടുമൊഴുക്കാം ഒരിത്തിരി കണ്ണീര്‍ കൂടി...

  നന്നായി കൂട്ടുകാരാ...
  ഇനിയുമെഴുത്തുകള്‍ ഉണ്ടാവട്ടെ...

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007