കവര്‍ച്ച
Jan 3, 2009
നാല്‌ വാക്കുകള്‍
നടന്നുപോവുകയായിരുന്നു

ഞാന്‍ കലുങ്കിലിരിക്കുകയായിരുന്നു
ആരോടും മിണ്ടാനില്ലാതെ

കൈകൊട്ടി വിളിച്ചു നോക്കി
കൂക്കി വിളിച്ചു
അലറി വിളിച്ചു
ഒടുവിലാണ്‌ വാക്കിന്‌ നേരെ
കത്തി നിവര്‍ത്തിയത്‌

വാക്കുകള്‍ ചിതറിയോടി

ഒരു വാക്ക്‌ കിണറ്റില്‍ വീണു
നിലകിട്ടാതെ വെള്ളം കുടിച്ച്‌
ശ്വാസംമുട്ടി ചത്തുപൊങ്ങി

ഒരു വാക്ക്‌ കിഴക്കോട്ടോടി
പേ പിടിച്ചാണെന്ന്‌
നാട്ടുകാര്‍ തല്ലിക്കൊന്നു

ഒരു വാക്ക്‌ നഗരത്തിലെത്തി
കള്ളന്‍ കള്ളനെന്ന്‌
വളഞ്ഞുപിടിച്ച് ജയിലിലടച്ചു

ഒരു വാക്ക്‌
വൃദ്ധദമ്പതികളുടെ വീട്ടുമുറ്റത്ത്‌
അണച്ചുനിന്നു
അവരതിനെ കൂട്ടിലടച്ച്‌
ഓമനിച്ചുവളര്‍ത്തി...

നിങ്ങള്‍ ആരാണ്‌?
കോടതി ചോദിച്ചു
ഒരു വായനക്കാരന്‍
കോടതിമുറി കൂട്ടച്ചിരിയായി 

 
2വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007