നാട്‌
Jan 5, 2009
നാടെവിടെയാണ്‌?
ഇത്ര മാത്രമേ ചോദിക്കാനുള്ളൂ.
ഇത്രയ്ക്കേ ഉള്ളൂ.
കുശലത്തിലാദ്യവും
അവസാനവും.

എവിടെ വെച്ചായാലും.

പാസ്പോര്‍ട്ടോഫീസിലെ കൈയൊപ്പിലും
പോസ്റ്റോഫീസിലെ സ്റ്റാമ്പിലും
പാക്കിസ്ഥാനിയുടെ ടാക്സിയിലും
ബര്‍ദുബൈയിലെ ബസ്‌സ്റ്റാന്റിലും.

പയങ്ങാടിക്കാരന്‍ ഹാജിക്ക
സുലൈമാനിയില്‍ തിളപ്പിച്ചതും
നാദാപുരത്തുകാരന്‍ അസീസ്‌
സാന്റ്‌വിച്ചില്‍ പൊതിഞ്ഞുകെട്ടിയതും
ഇറാനി അബ്ദുറഹ്‌മാന്‍
പച്ചക്കറിവണ്ടിയില്‍ കയറ്റിയിട്ടതും
യമനി താഹിര്‍
ഹൂക്കയില്‍ നിറച്ചതും.

പേഴ്സിനടിയിലെ കള്ളിയിലോ
പെട്ടിക്കടിയിലെ അറയിലോ
പല കൈകള്‍ കൈമാറി
മടങ്ങിയൊതുങ്ങിയിരിക്കുന്ന
ഒറ്റനോട്ടുണ്ടാവും.
ഞാനിവിടെയുണ്ടേയെന്ന്‌.
പല നാടുകളിലേക്ക്‌ വഴിയറിയാവുന്ന
കപ്പിത്താനെപ്പോലെ.


 

 
2വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007