കാലഹരണം
Jan 13, 2009
ത്വക്കില്‍
ചിന്തയും ദേശാഭിമാനിയും.
ഷാപ്പിലേക്ക്‌ ഒഴിച്ചുകൊടുക്കാന്‍ പോകും
കേശവേട്ടന്‍.
കേശവേട്ടനെ എഴുതിയെടുത്താല്‍
കവിതയാവില്ലല്ലൊ!

കാലത്ത്‌
സൂര്യനുപിന്നാലെ.
രാത്രി
ഷാപ്പ്‌ പൂട്ടി ഇരുട്ടിനൊപ്പം.
കേശവേട്ടന്റെ പോക്കുവരവ്‌
നിത്യവും
എല്ലാവരും കാണുന്നതല്ലെ...

അതിലേക്ക് ചേര്‍ത്തൊട്ടിക്കുവാന്‍
വാക്കോ ഉപമയോ
വാള്‍പോസ്റ്ററോ
മുദ്രാവാക്യമോ
ഇല്ല.

കേശവേട്ടന്‍ ഇല്ലായിരുന്നെങ്കില്‍
കള്ളിന്‍കുടങ്ങളൊക്കെ
തെങ്ങിന്റെ മണ്ടയിലിരുന്ന്‌
ആവിയായി പോയേനെ.
കുടിയന്മാര്‍ മാത്രം പോര
ഒഴിച്ചുകൊടുക്കാനും വേണം
ഒരാള്‍.

ഇതിനിടയില്‍ എപ്പോഴാവാം
കേശവേട്ടന്‍
ചിന്ത നിവര്‍ത്തുന്നത്‌.
ദേശാഭിമാനി വായിക്കുന്നത്‌.

നിര്‍ത്തി
ഇത്രയൊക്കെയേ ഉള്ളൂ.
നിഴലളന്ന നടപ്പിലും
ഷാപ്പിലും
ചിന്തയിലും
ദേശാഭിമാനത്തിലും
കവിതയിലായാല്‍ പോലും
കേശവേട്ടന്‍.


 

 
2വായന:
 • Blogger നസീര്‍ കടിക്കാട്‌

  നിത്യേനയുള്ള പോക്കുവരവിനിടയില്‍
  ആഴ്ചയിലൊരിക്കല്‍ കേശവേട്ടന്‍
  എന്റെ ജനലരികിലും വരുമായിരുന്നു.
  ച്ന്തയും ദേശാഭിമാനിയുമായി...
  വെളുത്ത കുപ്പായത്തിന്‌
  സോപ്പിന്റെയോ കള്ളിന്റെയോ മണമല്ലായിരുന്നു
  മറിച്ച് മറിച്ച് പോകുമ്പോളുള്ള
  പുസ്തകത്താളിന്റെ മണം.

   
 • Blogger ...പകല്‍കിനാവന്‍...daYdreamEr...

  ദേശാഭിമാനി
  ഇപ്പൊ വായിച്ചിട്ട് കൊറെയായി... ഇഷ്ടപ്പെട്ടു...

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007