ഉപഗ്രഹം
Jan 15, 2009
കത്തുകളില്ലിപ്പോള്‍
അക്ഷരം മായുന്നത്‌
മാനത്തു കാണാം.

ഇരുണ്ടിരുണ്ട്
മാനവും
പെയ്തൊഴിയും.

പറയാനുള്ളത്
ദിവസവും രണ്ടും മൂന്നും വട്ടം
വിളിക്കുന്നുണ്ട്‌
കേള്‍ക്കുന്നുണ്ട്‌
വിശേഷിച്ചൊന്നുമില്ല.

ചുണ്ടനക്കിയും
കാത്‌ കൂര്‍പ്പിച്ചും
അക്ഷരങ്ങള്‍
ഉടല്‍ വിട്ടുപോകും.

എന്നെങ്കിലും കണ്ടുമുട്ടുമ്പോള്‍
ചേര്‍ത്തണച്ചും
മടിയില്‍ കിടത്തിയും
തൊട്ടും
തലോടിയും
നമ്മളുണ്ടാവുമോ?

ഉണ്ടാവുമായിരിക്കും
മറ്റൊരു ഉപഗ്രഹത്തില്‍.


 

 
4വായന:
 • Blogger നസീര്‍ കടിക്കാട്‌

  എത്രകാലമായി ഒരു കത്ത് വായിച്ചിട്ട്
  എഴുതിയിട്ട്

   
 • Blogger ഏകാന്തതാരം

  വാക്കുകള്‍ അക്ഷരങ്ങളായി തേടി വരുമ്പോള്‍ അതൊരു സുഖം തന്നെയാണ്...

  അത് കൊണ്ടാണല്ലോ എന്നെ തേടി വരാത്ത ഇന്‍ലന്ടുകളെ ഇ-മെയില്‍ ന്‍റെ പ്രിന്‍റ് എടുത്തു ഞാന്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്....!!!

   
 • Blogger Mahi

  അടുത്തിടെ എഴുതിയ കവിതകളൊക്കെ വായിച്ചു.ഇഷ്ടപ്പെട്ടു.എന്നിട്ടും ഒരെങ്കിലും ബാക്കി കിടക്കുന്നു

   
 • Blogger രണ്‍ജിത് ചെമ്മാട്.

  കത്തിന്റെ മണം....
  പടര്‍ന്ന മഷിക്കൂട്ട്...
  കണ്ണുനീര്‍ പടര്‍ന്ന് വഴിമാറിയ വരികള്‍.....
  എല്ലാം അന്യം...

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007