സമയം
Jan 17, 2009
ഇവിടെയിപ്പോള്‍ മൂന്ന്‌മണി
അവിടെയോ?
ഉച്ചയൂണിനിരിക്കുകയൊ
ഊണും കഴിഞ്ഞുറക്കവും കഴിഞ്ഞൊ
വൈകുന്നേരത്തെ പതിവ്‌ നടത്തമൊ.

ഇവിടെയിപ്പോള്‍ എട്ട്‌മണി
അവിടെയോ?
വിളക്കണച്ച് കിടപ്പായൊ
ഇപ്പൊഴും വായിച്ചിരിപ്പൊ
അതോ പാതിരാക്കുള്ള ഇറങ്ങിനടപ്പൊ.

ഇവിടെയിപ്പോള്‍ സമയമെത്രയായിട്ടുണ്ടാവും,
അവിടെയോ?

എനിക്ക്‌ തണുക്കുന്നു
വിറക്കുന്നു
ശരീരം പൊള്ളുന്നു.
അവിടെയോ?

എഴുന്നേല്‍ക്കാന്‍ വയ്യ
ജോലിക്ക്‌ പോയില്ല
കിടപ്പ്‌ തന്നെ.
അവിടെയോ?

അപ്പുറത്താരോ പിറുപിറുക്കുന്നു.
ഞെട്ടിയുണരുകയും
പിച്ചും പേയും പറയുകയും.
അവിടെയോ?

കാണുന്നില്ലെന്നെ.
തിരഞ്ഞിട്ടും തിരഞ്ഞിട്ടും
എവിടേയുമില്ല.
അവിടെയോ?


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007