ഭ്രാന്ത്‌
Jan 22, 2009
പണ്ടത്തെ കളികളാണ്‌
കുഴിപ്പന്ത്‌
അണ്ടിക്കുഴി
ഗോളി
പുള്ളിയന്‍കുത്ത്‌...

പണ്ടത്തെ മുറ്റത്ത്‌
പറമ്പില്‍
ഇടവഴിയില്‍.

വെയില്‍ കൊള്ളല്ലേ
കരുവാളിക്കല്ലേ
മരങ്ങള്‍ പിന്നാലെ വരും
കുട ചൂടി തരും.

മുള്ള്‌ തറക്കല്ലേ
ചോര പൊടിയല്ലേ
പുല്ല്‌ പിറുപിറുക്കും
കാല്‍വെള്ള പൊതിയും.

കാലിടറല്ലേ
ആഴത്തില്‍ വീഴല്ലേ
പൊട്ടക്കിണര്‍ ആര്‍ത്തുവിളിക്കും
ദൂരേക്ക്‌ ഓടിക്കും.

പണ്ടത്തെ കാര്യങ്ങളാണ്‌.

പറഞ്ഞുപറഞ്ഞ്‌
ചിരിയോടുചിരിയാണ്‌
മരവും
പുല്ലും
പൊട്ടക്കിണറും.

കുട്ടികള്‍
കണ്ണും മിഴിച്ച്‌
അന്തം വിട്ടു നില്‍ക്കുന്നുണ്ട്‌
ഓരോ ജനലിലും,
ഇതെന്ത്‌ ഭ്രാന്തെന്ന്‌.


 

 
8വായന:
  • Blogger നസീര്‍ കടിക്കാട്‌

    പണ്ടത്തെ കാര്യങ്ങളാണ്‌

     
  • Blogger പകല്‍കിനാവന്‍ | daYdreaMer

    കുട്ടികള്‍
    കണ്ണും മിഴിച്ച്‌
    അന്തം വിട്ടു നില്‍ക്കുന്നുണ്ട്‌
    ഓരോ ജനലിലും,
    ഇതെന്ത്‌ ഭ്രാന്തെന്ന്‌.

    അന്യമാണ്...!!

     
  • Blogger അനൂപ് അമ്പലപ്പുഴ

    Enikku theere Eshtappettilya..

     
  • Blogger Mahi

    ഇതാണ്‌ യഥാര്‍ഥ ഭ്രാന്തെന്ന്‌

     
  • Blogger വികടശിരോമണി

    എന്നും ഈ ഭ്രാന്ത് നിലനിൽക്കട്ടെ.

     
  • Blogger Vinodkumar Thallasseri

    ഇപ്പോള്‍ നമുക്ക്‌ ഭ്രാന്തില്ല. നല്ല ബുദ്ധി വന്നു, പക്ഷേ... പഴമ്പാട്ടുകാരന്‍.

     
  • Blogger Hema

    നസീറിന്റെ ഭ്രാന്തു എനിക്കിഷ്ടമായി കേട്ടോ. ഇനിയും ധാരാളം എഴുതൂ. എന്റെ ആശംസകള്‍.

     
  • Blogger രാജ്

    ഭ്രാന്തുള്ളവരെ കാണാൻ ചേലില്ല. നമുക്ക് വെട്ടിക്കളയാം അല്ലേ?

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007