കുന്ന്‌ പോലെ കുഴികള്‍
Feb 2, 2009
കുന്ന്‌ പോലെ.
നിന്നനില്‍പില്‍ കാലിലേക്കിറങ്ങിവരും
വിറയല്‍.

എന്തൊരാഴം
കുന്നോളം.
ആഴത്തിലാകാശം
ആകാശം തൊട്ട്‌ കുഴിയുടെ നെറുക.

മനുഷ്യരേക്കാള്‍
മരങ്ങളേക്കാളാഴത്തില്‍.
ഉയരത്തില്‍.

ഉയരത്തില്‍ കയറിയാല്‍
കുഴി.
കാലിലേക്ക്‌ കയറിവരും വിറയല്‍.
എത്ര ഉയരത്തില്‍
ആഴക്കിണറോളം.

കണ്ണുംചിമ്മി
കുഴിയിലേക്ക്‌ ചാടുമ്പോള്‍
കുന്ന്‌ കയറിപ്പോകും...

മരങ്ങളുടെ ഇല പോയ ശിരസ്സ്‌
താഴേക്ക്‌ കുതിക്കും കുട്ടികള്‍
ആകാശത്തേക്ക്‌ ചോര്‍ന്നൊലിക്കുന്ന വീടുകള്‍
ആഴത്തിലേക്ക്‌ വളരുന്ന മാളികകള്‍....

ആഴത്തിലെത്തിയാല്‍
താഴെ നിങ്ങള്‍,
താഴേക്കെന്നെ നോക്കി
എവിടെയെന്നോര്‍ത്ത്‌.

കുന്നിന്‍മുകളിലാകാശം തൊട്ട്‌
ഞാന്‍.

കുഴിയില്‍ നിന്നെങ്ങിനെ താഴേക്കിറങ്ങും?


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007