ഉറങ്ങുകയാണെന്ന് തോന്നുമെങ്കിലും
Feb 7, 2009
സ്വപ്നം
ചതുരത്തില്‍ തന്നെയാണ്‌.

നീണ്ടുനിവര്‍ന്നും
കമഴ്ന്നും ചുരുണ്ടും
മടങ്ങിയൊടിഞ്ഞും,
എങ്ങിനെ കിടന്നിട്ടായാലും.

സമചതുരത്തിലാവില്ല,
നീളവും വീതിയുമിടഞ്ഞ്‌
കട്ടില്‍ പോലെ
നാലുകാലില്‍.

തട്ടിത്താഴെയിടുമെന്ന്‌
പേടിപ്പിച്ചും
കെട്ടിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചും.

പുതപ്പിലൊളിക്കില്ല.
പാതിതുറന്ന കണ്ണോടെ
മൂത്രമൊഴിക്കാന്‍ ഉണരില്ല.
കൂര്‍ക്കംവലി പോലുമില്ല.

നേരം പുലര്‍ന്നാലും
ഉച്ചയായാലും
നീളവും വീതിയുമിടഞ്ഞ
നാലുകാലുള്ള ചതുരത്തെ
പുറത്തുകടത്താനാവില്ല,
ഏത്‌ വാതിലിലൂടെയും.


 

 
4വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007