ഛായം
Feb 8, 2009
വെയില്‍ വരച്ചുനട്ടു
വഴിയോരങ്ങളില്‍
കറുപ്പില്‍,
കര്‍ക്കിടകച്ചെടികള്‍.

ആര്‌ നനയ്ക്കും
ഇലയുണങ്ങാതെ
തണ്ട്‌ മുറിയാതെ
ആര്‌ തടംകൂട്ടിയിരിക്കും

ഇലക്കറുപ്പിലേക്ക്‌
തുള്ളിവന്ന ആട്ടിന്‍കുട്ടി
കയ്പെന്ന്
തല കുടഞ്ഞോടും

മഴയില്‍
എല്ലാ ചെടികളും
കറുത്ത നദിയാകും

രാത്രിയില്‍
കാടായ്‌
തഴയ്ക്കും

പ്രഭാതങ്ങളില്‍
കേള്‍ക്കാം
നദിയിലൊഴുകിപ്പോയവര്‍
കാട്ടില്‍ കാണാതായവര്‍

ഞാന്‍
വെയിലിനെ തിരഞ്ഞുപോകും
തിരിച്ചുവരാനാവില്ലെന്നറിഞ്ഞിട്ടും


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007