മുനിയമ്മയുടെ മകള്‍
Feb 9, 2009
ഷഹീലും ലിയാനും,
രണ്ടാണ്‍മക്കള്‍.

കണ്ണെഴുതിയും
മുടി രണ്ടായ്‌ പകുത്തുചീകിയും
മഞ്ഞയുടുപ്പില്‍ പൂക്കള്‍ തുന്നിയും
മോളേയെന്ന്‌
നീട്ടിവിളിക്കേണ്ടേ നമുക്കും,
ഇടയ്ക്കിടെ
ഹൃദയത്തിലേക്കവള്‍ പുഴയാകും.

ഞങ്ങള്‍
പുഴ നനയാന്‍ പോകും

മടക്കയാത്രയില്‍
കാത്‌കുത്തുകാരനെ കാണും
മഞ്ഞനിറമുള്ള ഉടുപ്പുകള്‍
തിരഞ്ഞലയും.
അരിമണിയോളം പോന്ന
സ്വര്‍ണ്ണക്കമ്മലും
തുടുത്തകവിളും,വിടര്‍ന്ന കണ്ണുകളുമുള്ള
പാവക്കുട്ടിയേയും വാങ്ങും...

ഉറക്കത്തില്‍
മോള്‍ക്ക്‌
കാക്കത്തൊള്ളായിരം പേരിടും

ഉണര്‍ന്നപ്പോള്‍
മകളില്ല.

ഇരുട്ട്‌,
അവളേയും പൊതിഞ്ഞെടുത്ത്‌
ഓടിപ്പോയിരുന്നു.

പുഴയ്ക്കടിയില്‍
വെള്ളാരങ്കല്ലുകള്‍ക്കൊപ്പം
അരിമണിയോളമുള്ള സ്വര്‍ണ്ണക്കമ്മല്‍
ഓളച്ചുഴിയില്‍
പാവക്കുട്ടിയുടെ വിടര്‍ന്ന കണ്ണുകള്‍

മുനിയമ്മേ....

നമുക്കൊരു മോളെ വേണ്ടെന്നവള്‍
മറ്റൊരു പുഴയായി.


 

 
9വായന:
 • Blogger ദേവസേന

  ഇങ്ങിനെയും കരയിക്കല്ലേടാ...
  രണ്ടുപെണ്മക്കളുള്ള
  എന്നെപ്പോലൊരമ്മയെ.
  its hurting..

   
 • Blogger ...പകല്‍കിനാവന്‍...daYdreamEr...

  വല്ലാതെ വേദന പ്പെടുത്തുന്നു വരികള്‍... മേല്ക്കൂരയില്ലാതിടങ്ങളില്‍ പെണ്മക്കളെ മാറോടു ചേര്ത്തു ഉറങ്ങുന്ന അമ്മമാരെ നിന്നോട് ഞങ്ങള്‍ മാപ്പിരക്കുന്നു.. കാമവെറി പൂണ്ട സാംസ്കാരിക കേരളത്തിന്നായ് ...

   
 • Blogger പ്രിയ

  പെണ്കുഞ്ഞുകളെ ആഗ്രഹിച്ചിരുന്ന എനിക്കിപ്പോള്‍ പെണ്കുഞ്ഞുകളെ കുറിച്ചാലോചിക്കുമ്പോഴേ ആധിയാണ്. സത്യമായും.

   
 • Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

  മാധ്യമത്തിലെ വാര്‍ത്ത വായിച്ച് മനസ്സ് അസ്വസ്ഥമായിരിക്കുമ്പോഴാണിതും. എനിക്ക് ആശിച്ച പോലെ രണ്ട് പെണ്മക്കള്‍. ഈശ്വരാ..

   
 • Blogger കുഴൂര്‍ വില്‍‌സണ്‍

  ല എന്ന പെണ്‍കുട്ടിയുടെ പേര് ഒരേ സമയം കരച്ചിലും ചിരിയുമാകുന്നു

   
 • Blogger രണ്‍ജിത് ചെമ്മാട്.

  മുനിയമ്മേ.....

   
 • Blogger നജൂസ്

  ന്താ പറയെ.. ഒന്നൂല്ല...

   
 • Blogger Mahi

  നസീര്‍ക്ക കവിതയുടെ ഖജനാവ്‌ പടച്ച തമ്പുരാന്‍ താങ്കള്‍ക്കാണൊ നല്‍കിയത്‌ എങ്കില്‍ ഞാന്‍ അലമ്പുണ്ടാക്കും

   
 • Blogger Manikandan

  മൌലികതയുടെ ആത്മ വിശ്വാസം തുളുമ്പുന്ന കവിതകള്‍

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007