ശരീരങ്ങളെ കുളം നനച്ചുപിഴിയുന്നത്‌
Feb 14, 2009
എന്‌റെ കല്യാണീ,
നിന്‌റെയൊരുടലേ
പച്ചോലയുടെ മണമേ
കുലച്ച തെങ്ങല്ലേ
കുളമങ്ങ്‌ തളിര്‍ക്കും.

കാളപ്പൂട്ടിന്‌റെ ഊക്കല്ലേ
ആര്‍പ്പുവിളിയല്ലേ
ഞാറ്റുമണമല്ലേ
ഭാസ്കരാ,
കുളം കുത്തിക്കലങ്ങും.

കുഞ്ഞുമോളേ,
നിന്‌റെയീ തൂവല്‍ ചിറകേ
കുഞ്ഞുമുത്തങ്ങളേ
മുലപ്പാല്‍ മണമേ
കുളം വെളുത്ത്‌ ചുരത്തും.

ആരുമില്ലാത്ത നേരമേ,
കണ്ടോ
കുളത്തിന്‌റെയാ കിടപ്പേ
അരയിലൊരു ചരടു പോലുമില്ലാതെ
അയ്യേ
എന്‌റെ കുളമേ.....


 

 
6വായന:
  • Blogger നസീര്‍ കടിക്കാട്‌

    കുളം കണ്ടിട്ടുള്ളവരും
    കുളത്തില്‍ കുളിച്ചിട്ടുള്ളവരും മാത്രം
    അഭിപ്രായം പറയുക.
    അല്ലാത്തവരെ കുളത്തില്‍ മുക്കികൊല്ലും!

     
  • Blogger Vinodkumar Thallasseri

    ഇതുവരെ കാണാത്ത കുളം കാണിച്ചുതന്ന നസീറിന്‌ നന്ദി. ഇപ്പോള്‍ ഒന്നു മുങ്ങിക്കുളിക്കണമെന്നുണ്ട്‌, മുങ്ങിച്ചാകാനും തയ്യാര്‍. പക്ഷെ എന്തുവഴി.

     
  • Blogger Mahi

    ഒരുമ്മ. തകര്‍ത്തിരിക്കുന്നു.ഒരു വ്യത്യസ്താമായ ശൈലി

     
  • Blogger ഹാരിസ്

    തലക്കെട്ടു കണ്‍ട്,തിരിച്ചിടുന്നതിന്റെ ആവര്‍ത്തന വിരസത വേണ്ട എന്നോര്‍ത്ത് വായനയൊഴിവാക്കിപ്പൊയതായിരുന്നു.
    പിന്നെയോര്‍ത്തു, ഇടയ്ക്കിടെ ചില പുതുകാഴ്ചകള്‍ തരുന്ന ആളാണ്.നഷ്ടപ്പെട്ടാന്‍ വയ്യ.ആയിരത്തഞൂറ് പൊട്ടക്കവിതകള്‍ വായിക്കാം ഒരു സങ്കടവുമില്ലാതെ.വല്ലപ്പ്ഓഴും കിട്ടുന്ന ഒരു അതിശയക്കാഴ്ച്ചയ്ക്ക് വേണടി.നന്ദി.

     
  • Blogger Ranjith chemmad / ചെമ്മാടൻ

    കവിത തീണ്ടി...
    എന്റെയും ഉമ്മ...

     
  • Blogger രാമചന്ദ്രൻ വെട്ടിക്കാട്ട്

    അയ്യോ എന്റെ കുളമേ,
    എനിക്കു പേടിയാകുന്നു.

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007