ആദ്യംകണ്ട പൂവിന്‌ പേരിടാനാവാതെപോയ ചിറകേ,നിനക്ക്‌...
Feb 17, 2009
(ഇലഞ്ഞരമ്പും പൂവിതളും
കവിതയാവുന്നതിനും മുമ്പെ,
ഇലയെ ഓര്‍മ്മകളോടെ വാരിപ്പുണര്‍ന്ന്
പൂക്കളെ പകല്‍ മുഴുവന്‍ ചുംബിച്ചുതീര്‍ത്ത
ദൈവത്തിന്‌റെ ചിറകുകളെ
വെയില്‍ എഴുതിവെച്ചിട്ടുണ്ടാവും,
കറുത്ത അക്ഷരങ്ങളില്‍.

നിഴലുകളിലേക്ക്‌ നീണ്ടും,ചുരുണ്ടും
ആ ഖണ്ഡകാവ്യങ്ങള്‍
ഇരുട്ടില്‍
ദൂരങ്ങളെക്കുറിച്ച്‌ കറുത്തുകൊണ്ടേയിരിക്കും... )

കറുപ്പ്‌,
ഒറ്റ ജീവിതം കൊണ്ട്‌
മരണത്തേയും
പ്രതിഷേധത്തേയും
സ്വയം ഏറ്റെടുക്കുന്നു

എല്ലാ പരാക്രമങ്ങളും
ഇരുട്ടില്‍ തപ്പുന്നു

തട്ടിമറിക്കുകയും
തട്ടിവീഴുകയുമാണ്‌
ജാതകമെന്ന്
ഡയറിയെഴുതുന്നു

ദൂരേക്ക്‌
പറിച്ചുനട്ട മരമായ്‌
പ്രണയത്തിനും
ഭ്രാന്തിനും
അസ്ഥി വളരും,
ചുവന്ന ഇലകള്‍
തളിര്‍ക്കും,
മഞ്ഞവെയില്‍ പോലെ
മുടി തഴയ്ക്കും...

മഴയപ്പോള്‍
കറുപ്പില്‍ പെയ്യും

ദൂരെ
ഒരാള്‍മാത്രം
കറുത്ത്‌ നില്‍ക്കും

ഒരു പേര്‌ പോലുമില്ലാതെ...


 

 
9വായന:
 • Blogger മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

  കവിത നന്നായിരിക്കുന്നു!
  ഒരു വരി എന്റെ വക
  “ഞാനോ നീയോ എന്നറിയാതെ”

   
 • Blogger ...പകല്‍കിനാവന്‍...daYdreamEr...

  ഞാന്‍ വരുന്നുണ്ട് നിനക്കൊരു കൈ തരാന്‍...!

   
 • Blogger Melethil

  തൊഴുതു !!!!

   
 • Blogger പി എ അനിഷ്, എളനാട്

  പ്രിയ നസീര്‍
  കവിത വായിച്ചു, ഇഷ്ടപ്പെട്ടു
  സുഖമെന്നു കരുതുന്നു
  നാക്കിലയിലേക്ക് സ്വാഗതം
  www.naakila.blogspot.com
  സ്നേഹപൂര്‍വം പി. എ. അനിഷ്

   
 • Blogger പ്രിയ ഉണ്ണികൃഷ്ണന്‍

  കറുത്ത മഴ! ഇച്ചിരി കടുത്തുപോയല്ലൊ

   
 • Blogger Mahi

  ദൈവത്തിന്റെ ചിറകുകള്‍ കൊണ്ട്‌ നിങ്ങള്‍ ഖണ്ഡ കാവ്യമെഴുതുമ്പോള്‍ ദൂരെയൊരാള്‍ കാത്തു നില്‍ക്കുന്നു പേരില്ലാതെ കറുത്തു കറുത്ത്‌………
  എഴുത്തില്‍ നേര്‍രേഖയുടെ മുഷിച്ചലുകളെ ഒരു ഭാന്തിന്റെ ക്രമം തെറ്റുന്ന ഭാവനകളാല്‍ നിങ്ങള്‍ മുറിച്ചു നീന്തുന്നു

   
 • Blogger Manikandan

  വിസ്മയം പോലെ ലഭിക്കും വാക്കുകള്‍ കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ടവന്‍

   
 • Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

  എന്റെയുണങ്ങാത്ത
  മുറിവില്‍ നീ മുള്ളു കോറി.

   
 • Blogger പാറുക്കുട്ടി

  നന്നായിരിക്കുന്നു.

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007