മരണത്തെക്കുറിച്ച്‌ ഒരു പേജില്‍ കവിയാതെ...
Feb 22, 2009
വീട്‌
ജനിക്കാനോ
ജീവിക്കാനോ അല്ലെന്നും,
മരിക്കാന്‍ മാത്രമെന്നും
ഒരു വീടും തുറന്നു സമ്മതിക്കില്ല.

എത്രയധികം വീടുകളാണ്‌
ഒരോ ദിവസവും
നാം പണികഴിപ്പിക്കുന്നത്‌

എത്ര വീടുമാറ്റങ്ങള്‍
സമ്മാനങ്ങള്‍
ആഹ്ളാദങ്ങള്‍...

വീടിനറിയാം,
ഓരോ വീടിരിപ്പും
മരണത്തിനുള്ളതാണെന്ന്...

ഫാനില്‍ കെട്ടിത്തൂങ്ങിയോ
ചുവരില്‍ തലയിടിച്ചോ
ടറസില്‍ നിന്നു വീണോ
ആവണമെന്നില്ല

ഒരു മുറിയുടെ നിശ്ശബ്ദതയാവും
ചിലപ്പോള്‍
കഴുത്ത്‌ മുറുക്കുന്നത്‌,
തൊട്ടടുത്തെ
ശൂന്യമായ കസേരയാവും
ചവുട്ടിക്കൊല്ലുന്നത്‌...

മരണശേഷം
എന്നെ കീറിമുറിച്ച്‌ നോക്കൂ
അപ്പോള്‍ കാണാം,
ജനലിലിരുന്ന ചിറക്‌
ഹൃദയത്തില്‍
കുത്തിക്കയറിയതിന്‌റേയും
മരണത്തിന്‌റേയും
അടയാളം.


 

 
10വായന:
  • Blogger പകല്‍കിനാവന്‍ | daYdreaMer

    മഷി തീരുമ്പോ പറയണേ.. പുതിയത് കൊടുത്തു വിടാം...!
    ആശംസകള്‍...

     
  • Blogger MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM

    എപ്പോഴും കൂടെ
    ജനനം മുതം മരണം വരെ,
    പിടി വിടാതെ.
    എത്രമാത്രം സ്നേഹമാണ്
    മരണത്തിന് ജീവിതത്തിനോട്.

     
  • Blogger ചന്ദ്രകാന്തം

    ഹൃദയത്തില്‍, ഒരു ആണിപ്പാടു മതി, ചോരയൊഴുക്കി മുങ്ങിച്ചാവാന്‍.

     
  • Anonymous Anonymous

  • Blogger രാമചന്ദ്രൻ വെട്ടിക്കാട്ട്

    അരുത്,
    മരണശേഷം എന്നെ
    കീറി മുറിക്കരുത്.

    എന്റെ ഹൃദയത്തിലൊളിപ്പിച്ച
    പ്രണയ മുഖങ്ങള്‍
    നിന്നെ വേദനിപ്പിച്ചെക്കാം.

    എന്റെ കരളിലിന്നും
    ചോരയിറ്റുന്ന നഷ്ടപ്രണയങ്ങള്‍
    നിനക്കു സഹിക്കില്ല.

    എന്റെ നാവില്‍
    നിന്നോട് പറഞ്ഞ കള്ളങ്ങളുടെ
    ബാക്കി കണ്ടേക്കാം.

    എന്റെ കണ്ണിലെ
    അരുതാത്ത കാഴ്ചകള്‍
    നിന്റെ ഉറക്കം കെടുത്തിയേക്കാം

    അരുത്, എന്റെ ശരീരം
    കത്തിച്ചു കളയുക.
    ചാരം പോലും ബാക്കി വെക്കാതെ.

    അരുത്, കരയരുത്.

     
  • Blogger നസീര്‍ കടിക്കാട്‌

    മരണത്തോട് അനുശോചനപ്പെട്ടവര്‍‌ക്കെല്ലാം സ്തുതി.
    വായിച്ചു,മരണശേഷം ഇത്രയൊക്കെയേ സംഭവിക്കൂ എന്ന്...
    ജീവിതം കൊണ്ട് ഇതിലേറെ കൊണ്ടാടിയ
    ഒരാള്‍ക്ക്
    മരണം ഒരാഘോഷം തന്നെയാണ്...

    അതൊന്ന്,
    നേരിട്ട് കാണാനാവില്ലല്ലോ എന്ന സങ്കടം
    ആത്മാവായും
    ഒടിയായായും
    മറുതയായും
    തെയ്യമായും
    തെയ്യത്തെയ്യമായും...

    ഞാന്‍ തന്നെയായും
    വരും,
    വരും..........

    ഒറ്റ നിലവിളി കൊണ്ട്
    ഓടിപ്പോകല്ലേ
    എന്റെ വായനക്കാരെ........

     
  • Blogger നജൂസ്‌

    മരണം പോലും രേഖപ്പെടുത്താത്ത ജീവിതങളേ...
    നിങള്‍ക്ക്‌ മാപ്പ്‌

     
  • Blogger പാര്‍ത്ഥന്‍

    ഒടുങ്ങാത്ത ആയിരം കാമനകളെ നെഞ്ചോടു ചേർക്കുമ്പോൾ മരണവും കൂട്ടിരിക്കുന്നു.

     
  • Blogger വരവൂരാൻ

    ഒരു മുറിയുടെ നിശ്ശബ്ദതയാവും
    ചിലപ്പോള്‍....
    മരണത്തിന്റെ അടയാളം
    മരണശേഷം
    കീറിമുറിച്ച്‌ നോക്കൂ

     
  • Blogger Vinodkumar Thallasseri

    ശരിയാണ്‌. ജീവിച്ചിരിക്കെ തന്നെ ചിലപ്പോള്‍ നമ്മള്‍ മരിച്ചുകൊണ്ടേയിരിക്കുകയാണല്ലൊ.

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007