അജന്ത ഹെയര്‍കട്ടിംഗ്‌ സെന്‍റര്‍
Feb 28, 2009
മുടിവെട്ടുവാനിരിക്കുമ്പോള്‍
അനുസരണയുള്ള പൌരനാവുന്നതും,
കസേരയില്‍
ചരിത്രവും പൌരധര്‍മ്മവും
പ്രതിഷേധവും കലാപവുമില്ലാത്ത
ഒരു രാജ്യത്തിന്‍റെ
കറക്കമാവുന്നതും കാണാം.

ചീര്‍പ്പും കത്രികയും
മുന്നിലും പിന്നിലുമുള്ള കണ്ണാടിയും
മാത്രമല്ല,
മുടിവെട്ടുകാരനും
ഇടതടവില്ലാതെ സംസാരിക്കും

അച്ചടക്കത്തെക്കുറിച്ച്‌
കത്രിക വെട്ടിവെട്ടി കയറും

കട്ടപിടിക്കുന്ന ഏകാന്തതകളെക്കുറിച്ച്‌
ചീര്‍പ്പ്‌ മുടിയിഴകള്‍ക്കിടയിലൂടെ
പട്ടാളവണ്ടിയോടിക്കും

മുഖം മിനുക്കുന്നതെങ്ങിനെയെന്ന്
കണ്ണാടി
സ്വാതന്ത്ര്യദിനസന്ദേശം വായിക്കും

ചെവികള്‍ക്കിടയിലൂടെ,
ചുണ്ടിനുമേല്‍ മീശക്കരുകിലൂടെ
മൂര്‍ച്ചയുള്ള ബ്ളേഡ്‌
നിയമോപദേശം തരും.

മുടിവെട്ടുകാരന്‍റെ കൈവിരലുകള്‍
ഭൂഗോളത്തിലെ
എല്ലാ കടലിടുക്കുകളും
വന്‍കരകളും താണ്ടും.

ഇയാളാര്‌,
ഇബ്‌ന്‍ബത്തൂത്തയോ എന്ന്
മൂക്ക്‌ വിടര്‍ത്തുമ്പോള്‍
ചരിത്രത്തിലെ വായ്‌നാറ്റം
വെള്ളം ചീറ്റും...

കസേരക്കൈയില്‍
അമര്‍ത്തിപിടിച്ചിരുന്ന് കറങ്ങും
ഓരോ മുടിവെട്ടും.

എന്നിട്ടും,
ചരിത്രനിയോഗമാവണം
പറഞ്ഞുപറഞ്ഞ്‌
കലഹത്തില്‍ തന്നെയെത്തും.

ചീര്‍പ്പും കത്രികയും
പരസ്പരം തല്ലിച്ചാവും
കണ്ണാടികള്‍ കൂട്ടിയിടിച്ച്‌
പൊടിഞ്ഞ്‌ മണ്ണാകും
ബ്ളേഡ്‌,
സ്വയം കീറിമുറിച്ച്‌
ചോര വാര്‍ന്ന് മരിക്കും....

മുടിവെട്ടുകാരന്‍റെ മുഖത്ത്‌
തെളിഞ്ഞൊരു ചിരി
നിശ്ശബ്ദമാകും;
പുതിയ ഭൂഖണ്ഡം കണ്ടെത്തിയ
കപ്പലോട്ടക്കാരന്‍റെ
കൊടിയടയാളമാകും.


 

 
8വായന:
 • Blogger രണ്‍ജിത് ചെമ്മാട്.

  വെട്ടിവെട്ടി കാടു കേറി, കറുത്ത കുറ്റിക്കാടു മാത്രം
  ബാക്കിയാവുന്ന മരുപ്പരപ്പിലെത്തിയെന്നുമിരിക്കാം...

   
 • Blogger ...പകല്‍കിനാവന്‍...daYdreamEr...

  ക്ലിക്ക് ... മുറിഞ്ഞു.. .. ചോര പൊടിക്കുന്നുണ്ട്.. !

   
 • Blogger സുനില്‍ ജയിക്കബ്ബ്

  നല്ല രചന,നന്നായിട്ടുണ്ട്

  ദയവു ചെയ്‌തു എന്റെ കവിതകള്‍ വായിച്ചാലും

  സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍

   
 • Blogger ബോണ്‍സ്

  രസിച്ചു ;-)

   
 • Blogger chithal

  ചെവികള്‍ക്കിടയിലൂടെ,
  ചുണ്ടിനുമേല്‍ മീശക്കരുകിലൂടെ
  മൂര്‍ച്ചയുള്ള ബ്ളേഡ്‌
  നിയമോപദേശം തരും. ...

  നിയമോപദേശങ്ങള്‍ എല്ലായിടത്തും തെറ്റിക്കാം.. നോ പ്രോബ്ലം...
  ഈ നിയമോപദേശം മൈന്റ് ചെയ്തില്ലങ്കില്‍ ഞാന്‍ പലവട്ടം അനുഭവിച്ചിട്ടുണ്ട്...
  അതിന്റെ ആഫ്റ്റര്‍ ഇഫക്റ്റ്

   
 • Blogger ചിതല്‍

  :)

   
 • Blogger സഞ്ചാരി

  ബ്ളേഡ്‌,
  സ്വയം കീറിമുറിച്ച്‌
  ചോര വാര്‍ന്ന് മരിക്കും....


  nannayirikunnu......

  nAAm ariyAthe chora vArnnu mariKunna ethrayO yudhangal?

  manssukalilAvAm..puRathumaKAm!

   
 • Blogger Mahi

  ഇമേജറികള്‍ കൊള്ളാം എങ്കിലും ഘടനയിലും മറ്റും ഒരു മാറ്റത്തിനു സമയമായിരിക്കുന്നു നസീര്‍ക്കാ

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007