എത്രയെത്ര പക്ഷികളാണോര്‍മ്മയില്‍
Mar 3, 2009
കണ്ടുമുട്ടുന്നതിന്‍ മുമ്പുള്ള ഓര്‍മ്മയില്‍
കാക്കയ്ക്ക്‌ നീലനിറമായിരുന്നു

നീലക്കിളിയെ കണ്ടാല്‍
നിലാവുദിക്കുമെന്ന്‌
മഞ്ഞക്കിളിക്കും മധുരത്തിനും മുമ്പെ
ഒരോര്‍മ്മയുണ്ടായിരുന്നു.

കാക്കയന്ന്‌കിളിയായിരുന്നു...

കാക്ക വാഴക്കൈയിലിരിക്കും മുമ്പെ
നിലാവത്ത്‌
വിരുന്നുകാരെത്തുമായിരുന്നു

കുറുകും മുമ്പെ
കലപില ചിലച്ച്‌
ചില്ലകള്‍ പൂക്കുമായിരുന്നു

പ്രാകും മുമ്പെ
ആകാശത്തൂവല്‍
തൊട്ടു തലോടുമായിരുന്നു

ബലിച്ചോറൂട്ടും മുമ്പെ
കതിരിട്ട്‌ ചുവന്ന്‌
മുറ്റം നിറയുമായിരുന്നു...

കണ്ടുമുട്ടുന്നതിന്‍ മുമ്പെ
കാക്ക കുയിലെന്നൊരോര്‍മ്മയായ്‌
പറന്നുപോയ്‌

എനിക്കറിയില്ല,
കാക്കയുടെ നിറം

കണ്ടിട്ടില്ല ഞാന്‍ കാക്കയെ.


 

 
2വായന:
 • Blogger Prayan

  മഞ്ഞക്കിളിയെക്കാണ്ടാല്‍ പുത്തനുടുപ്പു കിട്ടുമെന്ന് പറഞ്ഞ് ഒരു പാട് തപ്പി നടന്നിട്ടുണ്ട്...

   
 • Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

  ബലിച്ചോറെടുക്കാതെ
  എന്റെ കണ്ണിലേക്ക്
  നോക്കിയതെന്തിനാണാവോ?

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007