എന്‌റെ ജലമേ
Mar 11, 2009
തിരുത്തരുത്‌
വരിയോ
വാക്കോ പോലും
മാറ്റിവെക്കരുത്‌...

ഇന്നലെ നീ
മുറിച്ചുകടക്കുന്ന നദികളെ
ആഴത്തിലമര്‍ത്തിയ
കടലായിരുന്നു

മേല്‍ചുണ്ടിലെ
പുഴയ്ക്കുമീതെ
ശ്വാസത്തിന്‌റെ മണം
കാടിന്‌റേതായിരുന്നു.

രാത്രി മുഴുവന്‍ നീ
പതുങ്ങി നടന്ന
പൂച്ചയായിരുന്നു
പുലര്‍കാലത്തെപ്പോഴോ
കരഞ്ഞുതോരുന്ന
പൂച്ച മഴയായിരുന്നു

ചുരുണ്ട്‌ കിടന്ന
ഇരുള്‍ വിരിപ്പിന്‌
എലിയുടെ മണം
മറ്റൊരു കാടിന്‌റേതായിരുന്നു.

തിരുത്തരുത്‌,
ഒറ്റ നിമിഷത്തെ പോലും
മാറ്റിവെക്കരുത്‌...

ജലത്തുള്ളിയുടെ
മണമാണത്‌

എന്‌റെ ജലമേ...


 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007