ഉയരം
Mar 15, 2009
മാനത്തോളം നിലകളുള്ള കെട്ടിടം
തെങ്ങുകള്‍ കൂട്ടിക്കെട്ടിയളക്കുമ്പോള്‍
കാക്കക്കൂട്‌ താഴേക്കുവീണ്‌
മുള്ളും ചുള്ളിയും ചിതറി.
പിറക്കാനിരുന്ന ചിറകുകള്‍
തലയ്ക്കു ചുറ്റും കറുത്ത്‌ കരഞ്ഞു.

കള്ളുംകുടം വീണുടഞ്ഞ്‌
കൈത്തോട്‌ ഒലിച്ചുപോയി
ഒരു നാടന്‍പാട്ട്‌
കെട്ടിടച്ചോട്ടില്‍ കൂനിപ്പിടിച്ചിരുപ്പായി.

മൂത്തകുല,ഉണക്കോല,കൊതുമ്പ്‌
എല്ലാം ചിതറിത്തെറിച്ച്‌
വടക്കേപുറവും അടുക്കളച്ചൂരും തിരഞ്ഞ്‌
ഓട്ടപ്പാച്ചിലായി.

വിരലീമ്പി മടിപിടിച്ചിരുന്ന മച്ചിങ്ങ
ഉരുണ്ടുരുണ്ട്‌ മാഞ്ഞുപോയി.

ഇരുകരകള്‍ക്കിടയിലെ തടിപ്പാലം
അപ്പുറമിപ്പുറം കടക്കാനാളില്ലാതെ
നദിയില്‍ ചാടി മുങ്ങിമരിച്ച കഥ പറഞ്ഞ്‌
തെങ്ങുകള്‍ തേങ്ങാന്‍ തുടങ്ങി....

എത്ര തെങ്ങുകള്‍
മേലേക്കുമേലേക്ക്‌ കൂട്ടിക്കെട്ടിയിട്ടുണ്ടാവും?


 

 
7വായന:
 • Blogger നസീര്‍ കടിക്കാട്‌

  ആദ്യം കണ്ട ഉയരം തെങ്ങ്

   
 • Blogger Prayan

  ഇനിയെന്തെല്ലാം കാണാനും കളയാനുമിരിക്കുന്നു.

   
 • Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

  കഴിഞ്ഞദിവസം ദുബൈയിലേക്കുള്ള യാത്രയില്‍
  ഉയരമുള്ളൊരു കെട്ടിടം കാണിച്ച് എന്ത് തോന്നുന്നുവെന്ന് ചോദിച്ചപ്പോള്‍
  ഒന്നും തോന്നുന്നില്ലെന്ന് നീ പറഞ്ഞതിന്റെ അര്‍‌ത്ഥം ഇപ്പോള്‍ കിട്ടി.
  നിന്റെയുള്ളില്‍ അതിനേക്കാള്‍ ഉയരത്തില്‍ ഒരു തെങ്ങ്
  ഇപ്പോള്‍ കാണാന്‍ പറ്റുന്നുണ്ട്.

   
 • Blogger നജൂസ്

  :)

   
 • Blogger രണ്‍ജിത് ചെമ്മാട്.

  "ഇരുകരകള്‍ക്കിടയിലെ തടിപ്പാലം
  അപ്പുറമിപ്പുറം കടക്കാനാളില്ലാതെ
  നദിയില്‍ ചാടി മുങ്ങിമരിച്ച കഥ പറഞ്ഞ്‌
  തെങ്ങുകള്‍ തേങ്ങാന്‍ തുടങ്ങി...."
  !!!!!!!!!

   
 • Blogger ...പകല്‍കിനാവന്‍...daYdreamEr...

  എത്ര തെങ്ങുകള്‍
  മേലേക്കുമേലേക്ക്‌ കൂട്ടിക്കെട്ടിയിട്ടുണ്ടാവും?
  :)
  ഓഫ് : രണ്ടും കൂടി കറക്കം നിറുത്തിക്കോ... !

   
 • Blogger sereena

  പറിച്ചെടുക്കുമ്പോള്‍ മണ്ണിനടിയില്‍
  തനിച്ചായിപ്പോയ വേരുകളോ....

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007