മല ഗുഹ സമതലം
Mar 17, 2009
ഗുഹ,
മലയുടെ വായയോ
മലദ്വാരമോ എന്ന്‌
മലയുടെ ഉച്ചിയിലേക്ക്‌ കയറുമ്പോള്‍
വാള്‍ വീശി,ചുരിക ചുഴറ്റി
കുതിരക്കുളമ്പടി താഴേക്കിറങ്ങി വരും.

അവശേഷിക്കുന്ന കല്‍തുറുങ്കും
താഴേക്കുരുട്ടി
ഭ്രാന്തന്‍ കൈകൊട്ടിയാര്‍ക്കും

മലയടിവാരത്തില്‍
നാല്‍ക്കാലികള്‍ പല്ലുകളുരുട്ടി
പുല്ല്‌ തിരഞ്ഞലയും.

ഗുഹയ്ക്കുള്ളില്‍
സമാധിയിലാണ്ട അസ്ഥികൂടമോ
പുള്ളിപ്പുലിയുടെ തലയോട്ടിയോ
ഹൃദയം മുറിച്ച പ്രണയലിപിയോ
പ്രാകിവിളിക്കും

ആരും രക്ഷിക്കാനെത്താത്ത കാലങ്ങള്‍
കുരങ്ങനു മുമ്പെന്നും
മനുഷ്യനു ശേഷമെന്നും തര്‍ക്കിച്ച്‌
മലയായമലയൊക്കെ കയറിയിറങ്ങും

ഗുഹയപ്പോള്‍
ഇരുട്ട്‌ കൊണ്ട്‌ ഓട്ടയടയ്ക്കും.

ഓരോ മലകയറ്റവും
ഗുഹകള്‍ തിരഞ്ഞുപോകും,
കുനിഞ്ഞുകയറും
ദിക്കുകളിടഞ്ഞ പലായനമാകും.

അലാവുദ്ധീന്‌റെ വിളക്കും
ആലിബാബയെ ധനികനാക്കിയ-
മുത്തും സ്വര്‍ണ്ണവും മാത്രമല്ല,
വേലുത്തമ്പിയേയും
ടിപ്പുസുല്‍ത്താനേയും കാണും

സാമൂതിരിമാരുടെ മൌനത്തില്‍
തട്ടി വീഴും
നാട്ടുരാജ്യങ്ങള്‍
ഇരുട്ടില്‍ തപ്പുന്നതറിയും

തിരിച്ചുകടക്കാനാവില്ല.
ഗുഹാമുഖം,
ഓര്‍മ്മകളെ
പച്ചിലകൊണ്ട്‌ മായ്ചുകളയും.

സമതലത്തില്‍ ചെന്നുകയറുമ്പോള്‍
പാമ്പുകളുടെ മാളം
തവളപ്പൊത്ത്‌
മണ്ണിരയുടെ നൂഴ്ന്നിറക്കം
എലികള്‍ പണിഞ്ഞ ഇടനാഴി...

പുനര്‍ജന്‍മങ്ങള്‍
സമതലങ്ങളില്‍
ഗുഹകള്‍ പണിഞ്ഞുകൊണ്ടേയിരിക്കും.


 

 
5വായന:
 • Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

  മലകളില്‍ നിന്നും
  ഗുഹകള്‍ ഇറങ്ങി നടക്കും

  തുന്നിക്കെട്ടിയ
  ചുണ്ടുകളുടേയും
  മുറിച്ച് മാറ്റിയ
  വിരലുകളുടേയും
  ചലനം നിലച്ച കാലത്തിലേക്ക്.

   
 • Blogger ...പകല്‍കിനാവന്‍...daYdreamEr...

  "പുനര്‍ജന്‍മങ്ങള്‍
  സമതലങ്ങളില്‍
  ഗുഹകള്‍ പണിഞ്ഞുകൊണ്ടേയിരിക്കും..."
  പിന്നെയും പിന്നെയും...

   
 • Blogger Prayan

  ഗുഹാമുഖം,
  ഓര്‍മ്മകളെ
  പച്ചിലകൊണ്ട്‌ മായ്ചുകളയും.
  ഓര്‍മ്മിക്കാനൊന്നുമില്ലാതെ
  മറവികളുടെ ലോകത്തില്‍
  പുനര്‍ജ്ജനിച്ച്
  ഇരുണ്ട ഗുഹകളില്‍ തനിച്ച്
  അതിലും ഒരു ത്രില്ലുണ്ട്.

   
 • Blogger the man to walk with

  ishtaayi..

   
 • Blogger Sureshkumar Punjhayil

  Ithu randumalla.. Hridayam thanne... Nannayirikkunnu. Ashamsakal.

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007