വെയിലെന്നൊരു പക്ഷി
Mar 23, 2009
മരക്കൊമ്പിലിരിപ്പാണ്‌

ഇന്നലെയൊ
അതിനും മുമ്പൊ
പെയ്തുപോയൊരു
മഴയുണ്ടീ മരത്തില്‍.

കൈവെള്ള തൊട്ടാലറിയാം
തണുപ്പിന്‌റെ ഭാഗ്യരേഖ
മുടികോതിയാലറിയാം
നനവിന്‌റെ ഉച്ചി
നെഞ്ചോടു ചേര്‍ത്താലറിയാം
കോരിത്തരിച്ചതിന്‍ മിടിപ്പ്‌...

നേരമെത്രയായ്‌

തരുകില്ലീ തണുപ്പെന്ന്
ഓരോ തുള്ളിയും
ഒളിപ്പിച്ചൊളിപ്പിച്ച്‌
മരം.
എനിക്കു വേണം
എനിക്കു വേണമെന്നീ
വെയില്‍.

മരമോ,
കൊമ്പൊടിച്ച്‌
തള്ളി താഴേക്കിട്ടു
ഇലകള്‍
കൂട്ടംകൂടി കൂവിയോടിച്ചു
ഊഞ്ഞാലുകെട്ടിയ വള്ളികള്‍
തൂക്കിയെടുത്തോടി
തളിരും കായും
കല്ലെടുത്തെറിഞ്ഞു...

ഒരു രാത്രിയും
ഓര്‍ത്തു വയ്ക്കുന്നില്ലീ
പക്ഷിയുടെ മരണം.


 

 
7വായന:
 • Blogger ...പകല്‍കിനാവന്‍...daYdreamEr...

  മരകൊമ്പ് മറക്കില്ല ഒരു പക്ഷിയെയും..

   
 • Blogger Mahi

  കവിത നന്നായിട്ടുണ്ട്‌ എന്നാലും ഒന്നുകൂടി ഒതുക്കാമയിരുന്നു

   
 • Blogger നരിക്കുന്നൻ

  ഇന്നലെയൊ
  അതിനും മുമ്പൊ
  പെയ്തുപോയൊരു
  മഴയുണ്ടീ മരത്തില്‍.

  കുളിരു കോരുന്നു വരികളിൽ. നന്നയിരിക്കുന്നു.

   
 • Blogger T.A.Sasi

  വറ്റാത്ത ജലം കായ്ക്കൂ മരമേ..

   
 • Blogger ശ്രീഇടമൺ

  ഒരു രാത്രിയും
  ഓര്‍ത്തു വയ്ക്കുന്നില്ലീ
  പക്ഷിയുടെ മരണം....

   
 • Blogger lakshmy

  ഇന്നലെയൊ
  അതിനും മുമ്പൊ
  പെയ്തുപോയൊരു
  മഴയുണ്ടീ മരത്തില്‍.

  കൈവെള്ള തൊട്ടാലറിയാം
  തണുപ്പിന്‌റെ ഭാഗ്യരേഖ
  മുടികോതിയാലറിയാം
  നനവിന്‌റെ ഉച്ചി
  നെഞ്ചോടു ചേര്‍ത്താലറിയാം
  കോരിത്തരിച്ചതിന്‍ മിടിപ്പ്‌...

  ഇഷ്ടപ്പെട്ടൂ ഈ വരികൾ

   
 • Blogger Sureshkumar Punjhayil

  Ippol marangalum peyyarillallo... Nannayirikkunnu. Ashamsakal.

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007