മരങ്ങളെ മടക്കിവെക്കാനാവുമോ?
Mar 29, 2009
മരമെന്നു കേട്ടാല്‍
കൊമ്പും ചില്ലയുമായ്‌
ഉള്ളിലേക്ക്‌ വേരിറക്കുന്ന
കൂട്ടുകാരനുണ്ടെനിക്ക്‌.

ആല്‍മരമെന്ന്
ഇല തുള്ളി
തായമ്പകയാകുന്നവന്‍

പൂത്തുമണത്ത്‌
കല്ലെറിയാന്‍ വരും കുട്ടികളെക്കാത്ത്‌
മാവായ്‌
പഴുത്ത്‌ തൂങ്ങുന്നവന്‍

വിതുമ്പിക്കരയുമെന്ന്
തല കുനിച്ച്‌
ഗാഫ്‌ മരമായ്‌
സങ്കടപ്പെടുന്നവന്‍

പ്ളാവായ്‌
വേരിലും കായ്ച്‌ ,
ചന്ദനം മണക്കും
കാടായ്‌...

എത്ര മരങ്ങളാണ്‌
നീ

മടക്കിവെക്കാനാവുന്നില്ലല്ലൊ
മരങ്ങളെയൊന്നും.


 

 
13വായന:
 • Blogger നസീര്‍ കടിക്കാട്‌

  അബൂദാബിയില്‍
  മഴ തൂവിനില്‍ക്കുന്ന ഈ രാവിലെ,
  നിന്നെയെനിക്കറിയില്ലല്ലോയെന്ന്
  അപരിചിതനായി മഴയിങ്ങനെ സങ്കടപ്പെടുത്തുമ്പോള്‍,
  പെയ്യുന്ന മരങ്ങളേ നിങ്ങളെന്റെ കൂട്ടുകാരന്‍

   
 • Blogger അനിലന്‍

  വിതുമ്പി വിതുമ്പി ഇലപൊഴിക്കുമോ?
  ചില്ലകളില്‍ പക്ഷികള്‍ പാര്‍ക്കുമോ‍?
  ഉണ്ടെങ്കില്‍ അവനാരെന്ന് എനിയ്ക്കുമറിയാം!

   
 • Blogger T.A.Sasi

  ഒരിക്കല്‍ മഴയുള്ള രാത്രിയില്‍
  ഒരു പേരക്ക സ്വപ്നം
  കണ്ടു. പതിവുപോലെ
  സ്വപ്നം മറന്നു.
  പിറ്റേന്ന് മഴ പെയ്തു
  ചീഞ്ഞ മുംബയിലെ
  ഗല്ലിയിലൂടെ
  നടക്കുമ്പോള്‍
  അതുവരെ കാണാത്ത
  പേരമരം. കുട മാറ്റി
  മുകളിലേക്ക് നോക്കി.
  ഒരു പേരക്ക ഒറ്റയ്ക്ക്
  മഴ കൊള്ളുന്നു.

   
 • Blogger ...പകല്‍കിനാവന്‍...daYdreamEr...

  മഴ നനയുന്ന മരങ്ങളേ, നിങ്ങളെ ഞാനെങ്ങനെ മറക്കും .... !

   
 • Blogger ദേവസേന

  ഒരു ഗാഫ് മരം
  അങ്ങു ദൂരെ പെയ്യുന്നു
  മഴ
  പിന്നേയും മഴ

   
 • Blogger Pramod.KM

  മടക്കി വെക്കരുത്, വായിച്ചുകൊണ്ടേ ഇരിക്കുക!:)

   
 • Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

  This comment has been removed by the author.

   
 • Blogger നജൂസ്

  മരങളേ മരങളേ
  മരങളുടെ ആത്മാവേ...

   
 • Blogger Sureshkumar Punjhayil

  manakkanavilla.. Pakshe odikkunnundallo... Nannayirikkunnu. Ashamsakl...!!!

   
 • Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

  ആവും, ഹൃദയത്തിലേക്ക്..

   
 • Blogger Mahi

  അകാശങ്ങളിലേക്ക്‌ പൂക്കുന്ന ആഴങ്ങളിലേക്ക്‌ വേരിറക്കുന്ന എന്റെ കവി മരമെ

   
 • Blogger നൊമാദ് | A N E E S H

  ഒരപ്പന്‍ മരം !

   
 • Blogger Ceepiya's

  എത്ര മരങ്ങളാണ്‌
  നീ
  മടക്കിവെക്കാനാവുന്നില്ലല്ലൊ
  മരങ്ങളെയൊന്നും.

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007