പൊതി
Apr 6, 2009
ശവം പൊതിയാനുള്ള തുണി വാങ്ങാനെത്തിയൊരാള്‍ക്ക്‌
വെള്ളത്തുണി മുറിക്കുന്നതു കണ്ടാല്‍
ആര്‍ക്കായാലും സങ്കടം വരില്ലെ?
പല നിറത്തിലും,ചിത്രപ്പണിയിലും
അടുക്കിവെച്ചിട്ടുണ്ടല്ലൊ തുണിത്തരങ്ങള്‍
കോട്ടണും പോളിയസ്റ്ററും സില്‍ക്കും...
അതിലേക്കൊന്ന് പാളിനോക്കുക പോലും ചെയ്യാതെ
നിശ്ചയിച്ചുറപ്പിച്ചു വെച്ചതുപോലെ
വെള്ളത്തുണി അളന്നുമുറിക്കാനുള്ള
ഒടുക്കത്തെ ധൃതി

ആര്‍ക്കായാലും സങ്കടം വരില്ലെ?

മരിച്ചത്‌ ആണോ പെണ്ണോ ആവട്ടെ
വയസ്സനോ കൊച്ചുകുഞ്ഞോ ആരായാലും
അവസാനമായി അണിയുന്നതല്ലെ
ചന്തത്തില്‍ അണിഞ്ഞൊരുങ്ങാനുള്ള മോഹം
ചത്താലും ഉള്ളില്‍ തന്നെയുണ്ടാവില്ലെ
നാലുപേരുടെ മുമ്പില്‍
കുളിച്ചൊരുങ്ങി,നീണ്ടുനിവര്‍ന്നു കിടക്കാനുള്ളതല്ലെ.

അസൂയ തന്നെ,അസൂയ.
ആ കാണുന്ന നീലസില്‍ക്കില്‍
അല്ലെങ്കില്‍ വേണ്ട,
ചുവപ്പില്‍ പച്ച തുന്നലുള്ള പോളിയസ്റ്ററില്‍
എത്ര ഭംഗിയുണ്ടാവും കാണാന്‍
ആരും കണ്ണുവെട്ടാതെ നോക്കിനില്‍ക്കില്ലെ
അവസാനത്തെ യാത്രയല്ലെ.

ആണാണെങ്കില്‍ CATCH ME
പെണ്ണാണെങ്കില്‍ LOVE ME എന്നെല്ലാം
നെഞ്ചിലോ അരക്കെട്ടിലോ
മിന്നുന്ന നൂലില്‍ തുന്നിപിടിപ്പിച്ച്‌
ശവം യാത്രപറഞ്ഞ്‌ പോകുന്നത്‌ ഓര്‍ത്തുനോക്ക്‌

കൊതിയാവുന്നില്ലെ?


 

 
13വായന:
  • Blogger നസീര്‍ കടിക്കാട്‌

    കൊതിയാവുന്നില്ലെ?

     
  • Blogger t.a.sasi

    തുണിക്കടയിലേക്ക്
    ശവത്തിനെ കൂട്ടേണ്ട
    എന്നാണോ ?

     
  • Blogger പകല്‍കിനാവന്‍ | daYdreaMer

    പൊതിയെന്നു കേട്ട് ഓടി വന്നതാ..
    ശരിക്കും പൊതിഞ്ഞെടുത്തു... !!
    :)

     
  • Blogger പ്രയാണ്‍

    ഒന്നിരുന്നു ചിന്തിച്ചാല്‍ നടപ്പിലാക്കാവുന്നതെയുള്ളു.....

     
  • Blogger ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.

    പൊതി എന്നൊരു സ്ഥലമുണ്ട്. കോട്ടയം ജില്ലയില്‍ തലയോലപറമ്പ് അടുത്ത്. http://wikimapia.org/12057624/ST-MICHEL-SCHOOL-POTHY-THALAYOLAPARAMBU
    പിന്നെ പൊതി'സ് എന്നൊരു തുണിക്കടയുണ്ട് - ചെന്നൈയില്‍

     
  • Blogger പാവപ്പെട്ടവൻ

    മനോഹരം ചിന്താപരം നല്ല എഴുത്ത്
    അഭിനന്ദനങ്ങള്‍

     
  • Blogger നസീര്‍ കടിക്കാട്‌

    ഇക്കണ്ട തുണിക്കടയിലൊക്കെ
    നിറവും ഡിസൈനും തിരഞ്ഞുനടക്കുന്ന
    മനുഷ്യരായ മനുഷ്യരൊക്കെ ഓര്‍‌ത്തോണേ
    ഒരാള്‍ ഓടിപ്പോയി വാങ്ങിവരുന്ന വെളുത്ത തുണി...ന്നിട്ടും മനസ്സിലായില്ലാച്ചാല്‍ എന്നെയങ്ങ് കൊന്നോ...ന്നിട്ട്...നല്ല കടുംനിറത്തിലൊരു തുണികൊണ്ടു പൊതിഞ്ഞോ...ന്നിട്ടൊരു മിഠായിയുടെ പേരിട്ടോ....പ്രേം നസീര്‍ എന്നു തന്നെയായിക്കോട്ടെ!മിഠായിപ്പേര് കിറ്റ്‌കാറ്റും കാഡ്‌ബറീസും പോലെ ഇം‌ഗ്ലീസ് തന്നെ വേണോ? മലയാളത്തിലുമാവാമല്ലൊ....

    ഇഞ്ഞി കമന്റിട് മലയോളം പോന്ന മലയാളീ...

     
  • Anonymous its me

  • Blogger നസീര്‍ കടിക്കാട്‌

    ന്റെ its me യേ ചിന്താഭാരമല്ല.ചന്താഭാരം...
    പഴയ ചന്തകള്‍ ചന്തികുലുക്കുന്നതിന്റെ റിയാലിറ്റി ഷോ...

    കൊല്ലെടാ കൊല്ല്

     
  • Blogger പ്രിയ

    നസിര്‍, താങ്കളുടെ കവിത (അതോ ചിന്തകളൊ) എനിക്കിഷ്ടമാണു. എല്ലാത്തിനും ഒരു നിറമുള്ള ചിന്തകള്‍.

    (വായിച്ച് പോകാറേ ഉള്ളൂ. കമന്റിടാറില്ല. ഇന്നെന്നാല്‍ ഒരു കമന്റ് കൂടി ആവട്ടെ എന്നു വച്ചു)

     
  • Blogger അനിലൻ

    ഒരു കൊതിയുമില്ല
    സില്‍ക്കും പോളിസ്റ്ററുമൊന്നും വേണ്ടപ്പാ.
    നല്ല വെള്ള കോട്ടണ്‍ മതി.
    പണ്ടാരെടങ്ങുന്ന നിറങ്ങളും കള്ളിയും പുള്ളിയുമൊക്കെ ആത്മാവില്‍നിന്ന് അഴിച്ചു വയ്ക്കുന്നതിനെയാണ് മരണം മരണം എന്നു പറയുന്നത്.

    മനുഷ്യനെ ചത്താലും വിടമാട്ടേ???

     
  • Blogger അരങ്ങ്‌

    ഇതു നല്ല സ്റ്റെയിലന്‍ കവിത തന്നെ. വയ്‌ലറ്റും, കടും ചുവപ്പു പട്ടുമൊക്കെ മരണത്തിന്റെ നിറങ്ങള്‍ തന്നെ. എന്നാലും ആത്മാവു എല്ലാ നിറങ്ങളുടേയും ചേര്‍ച്ചയായ വെള്ള തന്നെ ഉടുക്കട്ടെ. സ്വര്‍ഗ്ഗത്തിലേയ്ക്കാണെങ്കില്‍. പിന്നെ നരകമാണെങ്കില്‍ സംശയിക്കേണ്ട. ഉടുത്തൊരുങ്ങിക്കോളൂ

     
  • Blogger ചന്ദ്രകാന്തം

    വര്‍ണ്ണബഹളങ്ങളുടെ കലയും കറയുമേശാത്ത വെളുപ്പിനോടാണ്‌ കൊതി. അതുവരെയുള്ളതെല്ലാം മായ്ച്ച്‌കളഞ്ഞ്‌, എല്ലാ നിറങ്ങളേയും ഏറ്റക്കുറച്ചിലുകളില്ലാതെ പ്രതിഫലിപ്പിച്ച്‌, ശുദ്ധിയോടെ ഒരു മടക്കം.

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007